Top

വാഹനം ഒട്ടകവുമായി ഇടിച്ച് സൗദിയിൽ പ്രവാസി മലയാളി മരിച്ചു

19 May 2022 9:55 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

വാഹനം ഒട്ടകവുമായി ഇടിച്ച് സൗദിയിൽ പ്രവാസി മലയാളി മരിച്ചു
X

റിയാദ്: വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം ചെറിയതുറ സ്വദേശി വിനോജ് ഗില്‍ബെര്‍ട്ട് ജോണ്‍(42) ആണ് മരിച്ചത്. സൗദിയിലെ ഹായിൽ റോദ റോഡിലാണ് അപകടമുണ്ടായത്.

സൗദിയിലെ ഹായിൽ റൊട്ടികമ്പനിയിൽ ജോലി ചെയ്തുവരികയാണ് വിനോജ്. ഭാര്യ: ഫെബി വിനോജ്, മകള്‍ സോജ് മേരി വിനോജ് എന്നിവരാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. നടപടി ക്രമങ്ങള്‍ക്ക് അസീസ് പയ്യന്നൂര്‍, അബ്ദുല്‍ റൗഫ് ഇരിട്ടി, റഹ്‌മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിവരുന്നു.

STORY HIGHLIGHTS: Expat death in Saudi Arabia

Next Story