Top

സന്ദര്‍ശന വിസയിലെത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കൊല്ലം സ്വദേശി മുകുന്ദപുരം കോയിവിള പുത്തന്‍ സങ്കേതം പുതിയ വീട്ടില്‍ ഷറഫുദ്ദീന്‍ (64) ആണ് മരിച്ചത്

23 March 2022 9:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സന്ദര്‍ശന വിസയിലെത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
X

റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയില്‍ എത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മുകുന്ദപുരം കോയിവിള പുത്തന്‍ സങ്കേതം പുതിയ വീട്ടില്‍ ഷറഫുദ്ദീന്‍ (64) ആണ് കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ചത്. ഇവിടെ ജോലി ചെയ്യുന്ന മകന്റെ അടുത്തേക്ക് ഭാര്യ ലൈലാ ബീവിക്കൊപ്പം ഒരു മാസം മുമ്പാണ് നാട്ടില്‍ നിന്നും വന്നത്.

ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരി കഴിഞ്ഞു വീട്ടിലെത്തി ഭക്ഷണത്തിനു ശേഷം വിശ്രമിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീര്‍ഘകാലം സൗദിയില്‍ ജോലി ചെയ്തിരുന്ന ഷറഫുദ്ധീന്‍ ഏതാനും വര്‍ഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് പോയി നാട്ടില്‍ വിശ്രമജീവിതത്തില്‍ ആയിരുന്നു. അതിനിടയിലാണ് മകന്റെ അടുത്തേക്ക് സന്ദര്‍ശന വിസയില്‍ വന്നത്. മകന്‍: ഷെഫിന്‍, മരുമകള്‍: ജസ്ന. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജുബൈലില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ സന്നദ്ധ പ്രവര്‍ത്തകന്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

ഒരു കണ്ണുമായി യെമനില്‍ പിറന്ന ആണ്‍കുഞ്ഞ് മരിച്ചു

യെമന്‍: യെമനില്‍ ഒരു കണ്ണുമായി കുഞ്ഞ് ജനിച്ചു. ഒരു ഐ സോക്കറ്റും ഒറ്റ ഒപ്റ്റക്കല്‍ നെര്‍വുമായാണ് ആണ്‍കുഞ്ഞ് ജനിച്ചതെന്ന് കുട്ടിയുടെ ചിത്രം പങ്കുവെച്ച് യെമനി മാധ്യമപ്രവര്‍ത്തകന്‍ കരീം സരായ് കുറിച്ചു. ലോകത്തില്‍ തന്നെ അത്യപൂര്‍വ്വമായ സംഭവമാണിതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

യെമനിലെ അല്‍ ബയ്ഡ ഗവര്‍ണറേറ്റിലെ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. ജനിച്ച് ഏഴ് മണിക്കൂറിന് ശേഷം കുഞ്ഞ് മരണപ്പെട്ടു. അഞ്ച് നൂറ്റാണ്ടിനിടെ ലോകത്ത് ആകെ ഇത്തരത്തില്‍ ആറ് കേസുകള്‍ മാത്രമെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

STORY HIGHLIGHTS: Expatriate Keralite dies of heart attack

Next Story