Top

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കി

സൗദി അധികൃതരാണ് യെമൻ സ്വദേശിയായ യുവാവിന്റെ ശിക്ഷ നടപ്പാക്കിയ വിവരം പുറത്തുവിട്ടത്

24 March 2022 10:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കി
X

റിയാദ്: വീട്ടിൽ വെച്ച് ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ യെമൻ പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി അധികൃതർ അറിയിച്ചു. സലേഹ് അബ്ദുള്ള എന്നയാളുടെ വധശിക്ഷയണ് നടപ്പാക്കിയത്.

ഒമ്പത് വർഷങ്ങൾക്ക് മുമ്പാണ് സംഭവം ഉണ്ടായത്. ഷരൂര ടൗണിലെ വീട്ടിൽ വെച്ച് തുണിയിടുന്ന ഹാങ്ങർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. ശേഷം കത്തി കൊണ്ട് കുത്തി മരണം ഉറപ്പാക്കുകയും തല വെട്ടി മാറ്റുകയും ചെയ്തതായി ഓകാസ് ദിനപ്പത്രത്തെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.

തുടർന്ന് ഇയാൾ രണ്ട് മുതൽ 11 വയസ്സ് വരെ പ്രായമുള്ള നാല് മക്കളെയും കൊലപ്പെടുത്തി. ഇതിൽ ഒരു കുട്ടി മുൻ ഭാര്യയിൽ ജനിച്ചതാണ്. കൊലപാതകത്തിന് ശേഷം അഞ്ചുപേരുടെയും മൃതദേഹങ്ങൾ ഒരുസ്ഥലത്ത് എത്തിച്ച സേഷം ഇയാൾ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ജീവിതത്തിലെ സമ്മർദ്ദം മൂലമാണ് കൊല നടത്തിയതെന്നും പശ്ചാത്തപിക്കുന്നില്ലെന്നും ഇയാൾ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. സൗദിയുടെ തെക്ക് പടിഞ്ഞാറുള്ള നജ്‌റാനിൽ ബുധനാഴ്ചയാണ് ഇയാളുടെ വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

STORY HIGHLIGHTS: Execution of a young man who killed his wife and children

Next Story