Top

സൗദിയിൽ ശനിയാഴ്ച വരെ പൊടിക്കാറ്റ് തു‍ടരും; യാത്രക്കാർ ജാ​ഗ്രത പാലിക്കണം

പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് മൂലം ഹൈവേകളുള്‍പ്പടെയുള്ള പ്രധാന റോഡുകളില്‍ ഗതാഗത തടസമുണ്ടാകാറുണ്ട്.

9 March 2022 3:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദിയിൽ ശനിയാഴ്ച വരെ പൊടിക്കാറ്റ് തു‍ടരും; യാത്രക്കാർ ജാ​ഗ്രത പാലിക്കണം
X

റിയാദ്: സൗദി അറേബ്യയിലെ വിവിധ സ്ഥലങ്ങളിൽ ശനിയാഴ്ച വരെ പൊടിക്കാറ്റ് തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യാത്രക്കാരും മറ്റു ജനങ്ങളും ജാ​ഗ്രത പാലിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. റിയാദ്, അല്‍ഖസീം, മക്ക, മദീന, അസീര്‍, അല്‍ബാഹ, നജ്‌റാന്‍, തബൂഖ്, അല്‍ജൗഫ്, ഹായില്‍ പ്രവിശ്യകളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

പൊടിക്കാറ്റ് മൂലമുളള അപകടങ്ങൾക്കെതിരെ എല്ലാവരും ജാ​ഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് ലഫ്റ്റനന്റ് കേണൽ മുഹമ്മദ് അല്‍ ഹമാദി പറഞ്ഞു. ശക്തമായ കാറ്റിൽ പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് മൂലം ഹൈവേകളുള്‍പ്പടെയുള്ള പ്രധാന റോഡുകളില്‍ ഗതാഗത തടസമുണ്ടാകാറുണ്ട്.

മാർച്ച് അഞ്ചിന് റിയാദിൽ ശക്തമായ പൊടിക്കാറ്റുണ്ടായിരുന്നു. അലര്‍ജിയുള്ള ഒട്ടേറെ രോഗികള്‍ പൊടിക്കാറ്റ് മൂലം ശ്വാസതടസ്സം അനുഭവപ്പെട്ട് ചികിത്സ തേടിയെത്തിയതായി റിയാദിലെ ക്ലിനിക്ക് അധികൃതര്‍ അറിയിച്ചിരുന്നു. മാര്‍ച്ച് അവസാനത്തോടെ തുടങ്ങുന്ന ചൂടിന്റെ ആരംഭമാണ് അപ്രതീക്ഷിതമായെത്തിയ പൊടിക്കറ്റെന്ന് റിയാദിലെ കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെട്ടത്.

STORY HIGHLIGHTS: Dust Storm to Continue in Saudi Arabia Until Saturday; Passengers Must be Careful


Next Story