സൗദി അരാംകോയുടെ ഓഹരി ഉടമകള്‍ക്ക് ഇനി മുതല്‍ ബോണസ് ഓഹരികള്‍
ഓരോ പത്ത് ഓഹരികള്‍ക്കും ഒരു ഓഹരി വീതം സൗജന്യമായി അനുവദിക്കാനാണ് തീരുമാനം.
16 May 2022 8:34 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സൗദി: സൗദിയിലെ ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയുടെ ഓഹരി ഉടമകള്‍ക്ക് ബോണസ് ഓഹരികള്‍ അനുവദിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം. ഓരോ പത്ത് ഓഹരികള്‍ക്കും ഒരു ഓഹരി വീതം സൗജന്യമായി അനുവദിക്കാനാണ് തീരുമാനം. ഇതോടെ കമ്പനിയുടെ മൊത്ത ഓഹരിയില്‍ പത്ത് ശതമാനം വര്‍ധനവുണ്ടാകും.
നിലവിലെ ഓഹരി മൂലധനത്തില്‍ നിന്നും 25 ശതമാനത്തിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. അറുപത് ബില്യണ്‍ റിയാലാണ് നിലവിലെ ഓഹരി മൂലധനം. ഇത് എഴുപത്തിയഞ്ച് ബില്യണിലേക്ക് കുതിക്കും. തീരുമാനം അംഗീകരിച്ച ദിവസം വരെ ഓഹരികളെടുത്ത മുഴുവന്‍ ഉടമകള്‍ക്കും ആനുകൂല്യം ലഭിക്കും. കമ്പനിയുടെ തീരുമാനം മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവധി ഓഹരി ഉടമകള്‍ക്ക് നേട്ടമാകും.
Story highlights: Bonus shares for Saudi Aramco shareholders from now on
Next Story