Top

ഇറാന്റെ ആണവായുധ ശേഖരം തടയൽ; യുഎസിന് പിന്തുണയറിയിച്ച് സൗദി

റിയാദിലെ യമാമ കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് പിന്തുണയറിയിച്ചതെന്ന് സൗദി ന്യൂസ് ഏജൻസിയായ എസ്പിഎ റിപ്പോർട്ട് ചെയ്തു.

16 Feb 2022 4:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇറാന്റെ ആണവായുധ ശേഖരം തടയൽ; യുഎസിന് പിന്തുണയറിയിച്ച് സൗദി
X

ഇറാന്റെ ആണവായുധ ശേഖരം തടയുന്നതിനുളള യുഎസ് ശ്രമങ്ങൾക്ക് പിന്തുണയറിയിച്ച് സൗദി അറേബ്യ. സൗദിക്ക് അറേബ്യക്ക് നേരെയുളള ഹൂതി ആക്രമണങ്ങൾക്കെതിരെ യുഎസ് പ്രതികരിക്കുകയും സൗദിയെ പിന്തുണയ്ക്കുകയും ചെയ്തതിലുളള നന്ദി സൂചകമായാണ് അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. റിയാദിലെ യമാമ കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് പിന്തുണയറിയിച്ചതെന്ന് സൗദി ന്യൂസ് ഏജൻസിയായ എസ്പിഎ റിപ്പോർട്ട് ചെയ്തു.

യെമനിലെ ഹൂതി വിമതർക്ക് ഇറാന്റെ പിന്തുണ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സൗദി അറേബ്യയുടെ നീക്കം. അടുത്തിടെ സൗദിയുടെ അബഹ വിമാനത്താവളത്തിൽ സിവിലിയൻമാരെ ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ഹൂതികളുടെ ആക്രമണത്തിൽ അപലപിച്ച രാജ്യങ്ങളേയും സംഘങ്ങളേയും സൗദി കാബിനറ്റ് അഭിനന്ദിച്ചതായി ആക്ടിങ് മീഡിയ മന്ത്രി ഡോ മാജിദ് ബിൻ അബ്ദുളള അൽ ഖസബി അറിയിച്ചു.

STORY HIGHLIGHTS: Blockade of Iran's nuclear arsenal; Saudi Support US

Next Story