സൗദിയുമായി സഹകരണം ശക്തമാക്കാൻ അമേരിക്ക; 18 പുതിയ കരാറുകൾ ഒപ്പുവെച്ചു
കരാറുകളുടെ ഭൂരിഭാഗവും വാർത്താവിനിമയം, ഊർജം, ആരോഗ്യം എന്നീ മേഖലകളിലാണ്.
16 July 2022 4:54 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ജിദ്ദ: സൗദി സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സൗദി അറേബ്യയുമായി 18 കരാറുകളിൽ ഒപ്പു വെച്ചു. കരാറുകളുടെ ഭൂരിഭാഗവും വാർത്താവിനിമയം, ഊർജം, ആരോഗ്യം എന്നീ മേഖലകളിലാണ്. പുതിയ കരാറുകളുടെ ഭാഗമായി അമേരിക്കയും സൗദിയും പരസ്പരം നിക്ഷേപം നടത്തും. ഉഭയക്ഷി ധാരണ പ്രകാരമുള്ള കരാറുകളാണ് ബൈഡന്റെ സന്ദർശനത്തിന്റെ ഭാഗമായി ഒപ്പു വെച്ചത്.
ഒപ്പു വെച്ച 18ൽ 13 കരാറുകൾ നിക്ഷേപ മന്ത്രാലയവുമായാണ്. ആരോഗ്യം, ഐടി, ടൂറിസം, വിദ്യാഭ്യാസം, ടെക്സ്റ്റൈൽ മേഖലയിലും കരാറുകളുണ്ട്. ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കുന്ന പദ്ധതിയിലും അമേരിക്ക സൗദിക്ക് അവസരം നൽകുമെന്നും കരാറിൽ പറയുന്നു. ഡിജിറ്റൽ സാങ്കേതിക വിദ്യാ മേഖലയിൽ ഒരു ലക്ഷം സൗദി യുവാക്കൾക്ക് യുഎസിന്റെ നേത്യത്വത്തിൽ പരിശീലനം നൽകും. സൗദിയെ ആഗോള ഐടി ഹബ്ബാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്.
ഫൈവ് ജി, സിക്സ് ജി സേവനങ്ങൾ സൗദിയിൽ വ്യാപകമാക്കാനും സൗദിയിലെ പൊതു ആരോഗ്യ രംഗം, മെഡിക്കൽ സയൻസ്, ആരോഗ്യ- ഗവേഷണ മേഖലകളിലും സഹകരിക്കാൻ ഇരു രാജ്യങ്ങളും കരാറിൽ ഒപ്പു വെച്ചു.
story highlights: America to strengthen cooperation with Saudi; 18 new contracts signed
- TAGS:
- Jo Biden
- packages
- saudi visit