സൗദി സാമ്പത്തിക നയത്തിനും മുഹമ്മദ് ബിന്‍ സല്‍മാനും അഭിനന്ദനം; പ്രശംസിച്ച് ആഫ്രിക്കന്‍ വ്യവസായി ഡാങ്കോട്ടി
നൈജീരിയയിലെ മന്ത്രിമാരും വ്യവസായികളും ഉള്‍പ്പെട്ട പ്രതിനിധി സംഘത്തോടൊപ്പം റിയാദില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സൗദിയുടെ സാമ്പത്തിക നയം പ്രശംസനീയമാണെന്ന് ഡാങ്കോട്ടി അഭിപ്രായപ്പെട്ടത്
19 Jan 2023 3:22 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റിയാദ്: സൗദി സാമ്പത്തിക നയത്തെയും കിരീടാവകാശി ബിന്‍ സല്‍മാനേയും അഭിനന്ദിച്ച് ആഫ്രിക്കയിലെ ഏറ്റവും സമ്പന്നനായ വ്യവസായി അലികൊ ഡാങ്കോട്ടി. നൈജീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെന്ഗോട്ടി ഗ്രൂപ്പിന്റെ തലവനാണ് അദ്ദേഹം. വ്യാപാരത്തിനും നിക്ഷേപത്തിനും നിരവധി അവസരങ്ങളാണ് സൗദി സാമ്പത്തിക മേഖല തുറന്നിടുന്നതെന്നാണ് ഡാങ്കോട്ടി അഭിപ്രായപ്പെട്ടു. സൗദിയുടെ സാമ്പത്തിക നേട്ടത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്കിനെ അഭിനന്ദിച്ചു. നൈജീരിയയിലെ മന്ത്രിമാരും വ്യവസായികളും ഉള്‍പ്പെട്ട പ്രതിനിധി സംഘത്തോടൊപ്പം റിയാദില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സൗദിയുടെ സാമ്പത്തിക നയം പ്രശംസനീയമാണെന്ന് ഡാങ്കോട്ടി അഭിപ്രായപ്പെട്ടത്.
സൗദി വിഷന്‍ 2030 നടപ്പാക്കിയതിലൂടെ സൗദി സാമ്പത്തികമായി മുന്നേറികൊണ്ടിരിക്കുകയാണ്. സൗദി-നൈജീരിയ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നൈജീരിയന്‍ പ്രതിനിധി സംഘം സൗദി സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കാനും നൈജീരിയന്‍ പ്രതിനിധി സംഘം സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളിലേയും സംയുക്ത കൗണ്‍സിലില്‍ പൊതു, സ്വകാര്യ മേഖലകളിലെ സംരഭകരാണ് പ്രതിനിധികളായെത്തുന്നതെന്നും ഡാങ്കോട്ടി ചൂണ്ടിക്കാട്ടി.
കീടനാശിനി, ഭക്ഷ്യവ്യവസായ എന്നീ മേഖലകളിൽ സൗദിയുമായി സഹകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഡാങ്കോട്ടി വ്യക്തമാക്കി. 2023 ജനുവരി 17 വരെയുള്ള ഡാന്ഗോട്ടിയുടെ ആസ്തി 13.5 ബില്ല്യനാണെന്ന് ഫോര്‍ബ്സ് മാഗസിന് ചൂണ്ടിക്കാണിക്കുന്നു.
STORY HIGHLIGHTS: Africa s richest man applauds Saudi Vision 2030