Top

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ചു

ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

20 Nov 2021 3:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ചു
X

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ചു. അരീക്കോട് താഴെ കൊഴക്കോട്ടൂര്‍ സ്വദേശി യൂസുഫ് വേലില്‍പറ്റ(57) ആണ് അതീഖയിലെ ഹമ്മാദി ആശുപത്രിയയില്‍ മരിച്ചത്.

ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 25 വര്‍ഷമായി റിയാദില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു യൂസുഫ്. റിയാദില്‍ കുടുംബ സമേതം താമസിച്ചുവരികയായിരുന്നു അദ്ദേഹം.

ഭാര്യ ഷറഫുന്നീസ, മക്കള്‍ ആഷിഖ്, നഹി യൂസുഫ്, മുഹമ്മദ് യൂസുഫ്, റിന്‍ഷാ റീം. മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Next Story