Top

ഹജ്ജ് കർമ്മത്തിന് പോയ മലയാളി മദീനയിൽ മരിച്ചു

മലപ്പുറം ജില്ലയിലെ വളാഞ്ചേരി കരേകാട് സ്വദേശി കരിമ്പനക്കല്‍ അബൂബക്കര്‍ ഹാജിയാണ് നിര്യാതനായത്.

9 Jun 2022 9:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹജ്ജ് കർമ്മത്തിന് പോയ മലയാളി മദീനയിൽ മരിച്ചു
X

മദീന: ഹജ്ജ് കർമ്മത്തിന് പോയ മലയാളി മദീനയിൽ മരിച്ചു. മലപ്പുറം ജില്ലയിലെ വളാഞ്ചേരി കരേകാട് സ്വദേശി കരിമ്പനക്കല്‍ അബൂബക്കര്‍ ഹാജി (58) ആണ് നിര്യാതനായത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയാണ് അബൂബക്കർ മദീനയിലെത്തിയത്. സഹോദരിമാരായ പാത്തുമ്മക്കുട്ടി, കുഞ്ഞാമിക്കുട്ടി എന്നിവരുടെ ഒപ്പമായിരുന്നു അബൂബക്കർ ഹജ്ജിനെത്തിയത്. മൃതദേഹം മദീനയില്‍ ഖബറടക്കും.

Story Highlights : A Malayalee who went for Hajj died in Makkah

Next Story