Top

അർബുദ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

കണ്ണൂർ പാപ്പിനിശ്ശേരി കീച്ചേരി സ്വദേശി കക്കാട്ടു വളപ്പിൽ വീട്ടിൽ ടി താജുദ്ദീൻ (53) ആണ് മരിച്ചത്

13 March 2022 6:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അർബുദ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു
X

റിയാദ്: അർബുദ രോഗ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി കീച്ചേരി സ്വദേശി കക്കാട്ടു വളപ്പിൽ വീട്ടിൽ ടി താജുദ്ദീൻ (53) ആണ് റിയാദിലെ ശുമൈസി ആശുപത്രിയിൽ മരിച്ചത്. പിതാവ്: പരേതനായ അബ്ദുറഹ്മാൻ, മാതാവ്: ശരീഫ, ഭാര്യ: ശഹ്‌ബാനത്ത്, മക്കൾ: സിയാനതജ്‌ലിൻ, ഫാത്തിമത്തുൽ ലിയാന.

മരണാനന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഷബീർ കളത്തിൽ, ഇസ്മായിൽ പടിക്കൽ എന്നിവർ രംഗത്തുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കും.

STORY HIGHLIGHTS: A Malayalee died at a hospital in Riyadh due to cancer

Next Story