Top

സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ 95 ശതമാനം സ്വദേശിവൽക്കരണം, പ്രവാസികൾ പ്രതിസന്ധിയിൽ; റിപ്പോർട്ട്

മന്ത്രാലയത്തിന് കീഴില്‍ നടത്തിയ ഫീല്‍ഡ് പരിശോധനകളിലൂടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

25 July 2022 8:37 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ 95 ശതമാനം സ്വദേശിവൽക്കരണം, പ്രവാസികൾ പ്രതിസന്ധിയിൽ; റിപ്പോർട്ട്
X

റിയാദ്: സൗദിയിലെ സ്വകാര്യസ്ഥാപനങ്ങളില്‍ 95 ശതമാനം സ്വകാര്യവല്‍ക്കരണം നടപ്പിലാക്കിയതായി റിപ്പോര്‍ട്ട്. സൗദിയിലെ മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. മന്ത്രാലയത്തിന് കീഴില്‍ നടത്തിയ ഫീല്‍ഡ് പരിശോധനകളിലൂടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സൗദിയില്‍ സ്വകാര്യവല്‍ക്കരണം പൂര്‍ണമാകുന്നതോടെ പ്രവാസികള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.

സ്വകാര്യവൽക്കരണം നടപ്പിലാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ഒരു ദശലക്ഷത്തിലധികം പരിശോധനകള്‍ സംഘടിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രാലയത്തിന് കീഴില്‍ സൗദി പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും പദ്ധതികളും ഇതോടനുബന്ധിച്ച് നടന്ന് വരുന്നുണ്ട്.

സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ തൊഴില്‍ സ്ഥിരത ഉറപ്പ് വരുത്തുന്നതിനുള്ള പരിഷ്‌കരിച്ച നിതാഖാത്ത് പദ്ധതിയും മന്ത്രാലയം നടപ്പിലാക്കി വരുന്നുണ്ട്. രണ്ട് വര്‍ഷത്തിനകം മൂന്നര ലക്ഷം തൊഴില്‍ കണ്ടെത്താനാവുമെന്നാണ് സൗദി സര്‍ക്കാരിന്റെ പ്രതീക്ഷ. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളെയാവും. നിലവില്‍ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ അനുപാതം 2.3 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഇത് മൊത്തം തൊഴിലാളികളുടെ ഇരുപത്തി അഞ്ച് ശതമാനം വരും.

Story highlights: 95 percent indigenization in private institutions in Saudi, expatriates in crisis; Report

Next Story