Top

പിതാവ് വിവാ​ഹം മുടക്കുന്നു; പരാതിയുമായി 40കാരി സൗദി കോടതിയിൽ

8 Jan 2022 4:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിതാവ് വിവാ​ഹം മുടക്കുന്നു; പരാതിയുമായി 40കാരി സൗദി കോടതിയിൽ
X

പ്രതീകാത്മക ചിത്രം

റിയാദ്: പിതാവ് വിവാഹം മുടക്കുന്നുവെന്ന് കാണിച്ച് സൗദി പൗര കോടതിയെ സമീപിച്ചു. 40 വയസുകാരി സിവിൽ അഫയേഴ്‍സ് കോടതിയിലാണ് വിചിത്ര പരാതി നൽകിയിരിക്കുന്നത്. തനിക്ക് വരുന്ന വിവാ​ഹാലോചനകൾ ഓരോരോ കാരണങ്ങൾ പറഞ്ഞ് പിതാവ് മുടക്കുകയാണെന്ന് യുവതി കോടതിയിൽ സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാൻിക്കുന്നത്. മറ്റു വഴികളില്ലാതെയാണ് പരാതി സമർപ്പിക്കുന്നതെന്നും യുവതി കോടതിയെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ നിരവധി പേരാണ് തന്നെ വിവാഹം കഴിക്കാൻ ആ​ഗ്രഹം പ്രകടപ്പിച്ച് രം​ഗത്തുവന്നത്. എന്നാൽ പല കാരണങ്ങൾ ചൂണ്ടിക്കാണിച്ച് പിതാവ് വിവാഹ ആലോചനകൾ മുടക്കി. അവസാനം വന്ന ഒരു മാർക്കറ്റിങ് എക്സിക്യൂട്ടീവിന്റെ ആലോചനയും മുടക്കിയതോടെ താൻ നിരാശയിലായി. പ്രായമേറിയ വരികയാണ് കുടുംബ ജീവിതം നയിക്കാൻ പ്രയാസമാവും ഇനിയും വിവാഹം മുടങ്ങിയാലെന്ന് കോടതിയെ യുവതി ധരിപ്പിച്ചു.

കേസ് വിശദമായി പരിശോധിച്ച കോടതി യുവതിയുടെ പിതാവുമായി ഒത്തുതീർപ്പിന് ശ്രമിച്ചു. എന്നാൽ ഇയാൾ വഴങ്ങാതെ വന്നതോടെ പിതാവിന്റെ രക്ഷാകർതൃത്വ അവകാശം കോടതി റദ്ദാക്കുകയായിരുന്നു. പിതാവിന്റെ അനുവാദമില്ലാതെ ഇനി യുവതിക്ക് വിവാ​ഹം ചെയ്യാൻ കഴിയും.

Next Story