അതിവേഗ ട്രെയിന്‍ ഓടിക്കാന്‍ 31 വനിതകള്‍; പരിശീലനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു
ഡിസംബറില്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്
5 Aug 2022 8:47 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റിയാദ്: അതിവേഗ ട്രെയിന്‍ ഓടിക്കുന്നതിന് സജ്ജരായി 31 സൗദി വനിതകള്‍. ജനുവരിയില്‍ ആരംഭിച്ച സാങ്കേതിക പരിശീലനത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ഇവര്‍ രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഏകദേശം അഞ്ച് മാസം നീണ്ട് നില്ക്കുന്ന പരിശീലനമാണ് രണ്ടാംഘട്ടത്തില്‍ ലഭ്യമാകുക. പ്രൊഫഷണല്‍ ഡ്രൈവര്‍മാര്‍ക്കൊപ്പം കോക്ക്പിറ്റില്‍ പ്രായോഗിക പരിശീലനം നേടാനും ട്രെയിനികള്‍ക്ക് അവസരമുണ്ടാകും.
ഡിസംബറില്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം പരീക്ഷകളും പരിശീലനങ്ങളും പൂര്‍ത്തിയാക്കി വനിതകള്‍ക്ക് നഗരത്തില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തുടങ്ങാം. ട്രാഫിക് നിയന്ത്രണങ്ങള്‍, സുരക്ഷ പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ അപകടങ്ങള്‍, അഗ്നിശമന സേന, ട്രെയിനും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങള് എന്നിവയുള്‍പ്പെടെ നിരവധി പരിശീലനങ്ങള്‍ ഇവര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഭാവിയില്‍ ഹജ്ജ് ഉംറ സര്‍വീസിനായി കൂടുതല്‍ അതിവേഗ ട്രെയിനുകള്‍ ആവശ്യമായതിനാല്‍ സൗദിയില്‍ പുരുഷ വനിതാ ഡ്രൈവര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും.
STORY HIGHLIGHTS: 31 Saudi Women to Drive High Speed Train Soon
- TAGS:
- Saudi Arbia
- Women Drivers