Top

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചത് 21,374 ഇന്ത്യക്കാർ; കണക്ക് പുറത്തുവിട്ട് സൗദി പാര്‍ലമെന്റ് കേന്ദ്രം

കൊവിഡിന്റെ സമയത്ത് മരിച്ച ഇന്ത്യക്കാരുടെ കണക്കാണ് പാര്‍ലമെന്റ് കേന്ദ്രം പുറത്തുവിട്ടത്.

26 July 2022 9:03 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചത് 21,374 ഇന്ത്യക്കാർ; കണക്ക് പുറത്തുവിട്ട് സൗദി പാര്‍ലമെന്റ് കേന്ദ്രം
X

കുവൈറ്റ്: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 21,374 ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് മരിച്ചതായി കണക്കുകള്‍. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് സൗദിയിലാണെന്നാണ് കണക്കുകള്‍.

കൊവിഡിന്റെ സമയത്ത് മരിച്ച ഇന്ത്യക്കാരുടെ കണക്കാണ് പാര്‍ലമെന്റ് കേന്ദ്രം പുറത്തുവിട്ടത്. യുഎഇയിലും സൗദി അറേബ്യയിലുമാണ് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചത്. സൗദി അറേബ്യയില്‍ 2019 ല്‍ 2,352 ഇന്ത്യക്കാര്‍ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, 2020 ല്‍ ഇത് 3,753 ആയി ഉയര്‍ന്നു. 2021 ല്‍ സൗദിയില്‍ 2,328 ഇന്ത്യക്കാരാണ് മരിച്ചത്.

കുവൈത്തിൽ 3187 ഇന്ത്യക്കാരാണ് കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ മരിച്ചത്. ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നത് കൊണ്ട് ഇന്ത്യൻ തൊഴിലാളികൾ വൻതോതിൽ എത്തിച്ചേർന്ന ഖത്തറിൽ കഴിഞ്ഞ വർഷം മാത്രം മരിച്ച ഇന്ത്യക്കാരുടെ എണ്ണം 420 ആണ്. ഒമാനിൽ കഴിഞ്ഞ വർഷം 913 ഇന്ത്യൻ തൊഴിലാളികളുടെ മരണം റിപ്പോർട്ട് ചെയ്തതായാണ് പാര്‍ലമെന്റ് കേന്ദ്രത്തിന്റെ കണക്ക്.

Story highlights: 21,374 Indians died in Gulf countries in last three years; The Saudi Parliament Center released the figure

Next Story