Top

ഈ വർഷത്തെ ഉംറ സീസണിൽ മദീനയിലെത്തിയത് 1.5 മില്യൺ തീർത്ഥാടകർ

ഈ വർഷം 313,815 സന്ദർശകരുമായി ഇറാഖി തീർഥാടകരാണ് പട്ടികയിൽ ഒന്നാമതുള്ളത്.

10 May 2022 11:27 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഈ വർഷത്തെ ഉംറ സീസണിൽ മദീനയിലെത്തിയത് 1.5 മില്യൺ തീർത്ഥാടകർ
X

റിയാദ്: ഈ വർഷത്തെ ഉംറ സീസണിൽ മദീനയിലെത്തിയത് 1.5 മില്യൺ തീർത്ഥാടകർ. ഹജ്ജ്, ഉംറ മന്ത്രാലയം മദീന വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 1,542,960 തീർഥാടകർ മദീനയിലെത്തിയിട്ടുണ്ട്. ഇതിൽ 242,580 പേർ പ്രാർത്ഥനയുമായി ഇപ്പോഴും മദീനയിൽ തുടരുന്നുണ്ട്.

ഈ വർഷം 313,815 സന്ദർശകരുമായി ഇറാഖി തീർഥാടകരാണ് പട്ടികയിൽ ഒന്നാമതുള്ളത്. ആകെ 201,003 തീർഥാടകരുമായി പാകിസ്താൻ തീർഥാടകർ തൊട്ടുപിന്നിലുളളത്. ഇന്തോനേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നും ഇത്തവണ കൂടുതൽ തീർഥാടകർ മദീനയിലെത്തിയിട്ടുണ്ട്.

ഉംറ ആപ്പ് വഴി ഈ വര്‍ഷത്തെ റംസാനില്‍ മദീന പളളി സന്ദർശിക്കുന്നതിന് 66,94,998 പേർക്ക് അനുമതി നൽകിയിരുന്നുവെന്ന് ഹജജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ കമ്പനികൾ നൽകിയ സേവനങ്ങളുടെ നിലവാരം നിരീക്ഷിക്കാൻ 900 ഫീൽഡ് സന്ദർശനങ്ങൾ നടത്തിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. കമ്പനികൾ നൽകിയ സേവനങ്ങളിൽ തീർഥാടകരുടെ സംതൃപ്തി അളക്കുന്നതിനുള്ള ചോദ്യാവലിയിൽ 950,000 സന്ദർശകർ പങ്കെടുത്തതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: 1.5 Million Pilgrims Visited Madinah During this Umrah Season

Next Story