മദീനയിലേക്കുള്ള വഴികളില്‍ നിന്നും മുസ്ലിങ്ങള്‍ക്ക് മാത്രം പ്രവേശനം എന്ന ബോര്‍ഡുകള്‍ നീക്കം ചെയ്ത് സൗദി

സൗദി അറേബ്യയിലെ രണ്ടാമത്തെ വിശുദ്ധ സ്ഥലമായ അല്‍ മദീന അല്‍ മുനവറ പള്ളിയിലേക്കുള്ള വഴികളിലെ ബോര്‍ഡുകളില്‍ മാറ്റം. മുസ്ലിങ്ങള്‍ക്ക് മാത്രം പ്രവേശനം എന്ന ബോര്‍ഡ് അധികൃതര്‍ മാറ്റി. പകരം ഹറം ഏരിയ എന്നെഴുതിയ ബോര്‍ഡാണ് സ്ഥാപിച്ചിരിക്കുന്നത്. ബോര്‍ഡിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി. മതപരമായ കര്‍ശന ചട്ടങ്ങളില്‍ നിന്നും സൗദി മാറി വരുന്നതിന്റെ ഒടുവിലത്തെ സൂചനയാണിതെന്നാണ ഉയരുന്ന അഭിപ്രായം.

സൗദി ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ടൂറിസം രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഇപ്പോഴത്തെ മാറ്റങ്ങള്‍. സൗദിയില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന വഹാബിസ ചട്ടങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെക്കുറിച്ച് മോശമായ പ്രതിച്ഛായ സൃഷ്ടിക്കുന്നതിനിടയാക്കിയിട്ടുണ്ട്. ഇത് ആഗോളതലത്തില്‍ സൗദിക്ക് പ്രത്യാഘാതമുണ്ടാക്കുകയും ടൂറിസം രംഗം വളരുന്നത് ഇല്ലാതാക്കുകയും ചെയ്തു.

സൗദി കിരീടാവാകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 2017 മുതല്‍ ഈ പ്രതിച്ഛായയില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലായി വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി സമൂഹിക ചട്ടങ്ങളില്‍ സൗദി മാറ്റം വരുത്തിയിരുന്നു.

Covid 19 updates

Latest News