Top

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് സൗദി കിരീടാവകാശി

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് സൗദി അറേബ്യന്‍ കിരാടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. വെള്ളിയാഴ്ചയാണ് രാജകുമാരന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ആഴ്ചകള്‍ക്ക് മുമ്പാണ് ഫൈസര്‍-ബയോടെക് കൊവിഡ് വാക്‌സിന്‍ സൗദിയെലെത്തിയത്. വാക്‌സിന്‍ സൗദി ജനങ്ങള്‍ക്കെത്തിക്കുന്നതില്‍ സൂക്ഷ്മത പാലിച്ച സല്‍മാന്‍ രാജകുമാരന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റാബിയ നന്ദി അറിയിച്ചു. നേരത്തെ യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍, യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് അല്‍ റാഷിദ് മക്തും, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുടങ്ങിയവര്‍ […]

26 Dec 2020 4:30 AM GMT

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് സൗദി കിരീടാവകാശി
X

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് സൗദി അറേബ്യന്‍ കിരാടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. വെള്ളിയാഴ്ചയാണ് രാജകുമാരന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

ആഴ്ചകള്‍ക്ക് മുമ്പാണ് ഫൈസര്‍-ബയോടെക് കൊവിഡ് വാക്‌സിന്‍ സൗദിയെലെത്തിയത്. വാക്‌സിന്‍ സൗദി ജനങ്ങള്‍ക്കെത്തിക്കുന്നതില്‍ സൂക്ഷ്മത പാലിച്ച സല്‍മാന്‍ രാജകുമാരന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റാബിയ നന്ദി അറിയിച്ചു.

നേരത്തെ യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍, യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് അല്‍ റാഷിദ് മക്തും, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുടങ്ങിയവര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. 3,61,903 കൊവിഡ് കേസുകളാണ് സൗദിയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. 352,815 പേര്‍ക്ക് രോഗം ഭേദമായി. 6168 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Next Story