Top

പൊതുമാപ്പിലൂടെ 26 തടവുകാര്‍ക്ക് മോചനം നല്‍കി സൗദി

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യപിച്ചതിനെ തുടര്‍ന്ന് 26 തടുകാരെ വിട്ടയച്ചു. ഖസിം പ്രവിശ്യയിലാണ് തടവുകാരെ വിട്ടയച്ചത്.

14 Dec 2020 9:22 AM GMT

പൊതുമാപ്പിലൂടെ 26 തടവുകാര്‍ക്ക് മോചനം നല്‍കി സൗദി
X

റിയാദ്‌: സൗദിയില്‍ പൊതുമാപ്പ് പ്രഖ്യപിച്ചതിനെ തുടര്‍ന്ന് 26 തടുകാരെ വിട്ടയച്ചു. ഖസിം പ്രവിശ്യയിലാണ് തടവുകാരെ വിട്ടയച്ചത്. സൗദി ഭരണാധികാരിയായ സല്‍മാന്‍ രാജാവാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.

ഖസിം പ്രവിശ്യ പൊതുമാപ്പ് സമിതി തലവന്‍ സുലൈമാന്‍ ബിന്‍ ഇബ്രാഹിം അല്‍ബറാദിയാണ് തടവുകാരെ വിട്ടയക്കാന്‍ ഉത്തരവിട്ടത്.

വീണ്ടും കുടുംബവുമായി ഒത്തുചേരാനുള്ള അവസരമാണ് നിങ്ങള്‍ക്ക് കൈവന്നിരിക്കുന്നു. ഇതില്‍ താന്‍ അതീവ സന്തോഷവാനാണ്. തടവില്‍ നിന്നും മോചിതരയായവര്‍ക്ക് ഇത് പുതിയ ജീവിതത്തിലേക്കുള്ള ഒരു വഴിത്തിരിവാകട്ടെ എന്നാണ് അല്‍ബറാദി പ്രതികരിച്ചത്.

Next Story