
റിയാദ്: ജി20 രാജ്യങ്ങളില്‍ സൗദി അറേബ്യ ഏറ്റവും സുരക്ഷിതമായ രാജ്യം. ജി20യിലെ രാജ്യങ്ങളില്‍ രാത്രി കാലങ്ങളില്‍ നിര്‍ഭയമായി പുറത്തിറങ്ങി നടക്കാന്‍ കഴിയുമെന്നതാണ് സൗദി അറേബ്യയെ മറ്റ് രജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കിയിരിക്കുന്നത്.
യുഎന്‍ സുരക്ഷാ സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളെ പിന്തള്ളിക്കൊണ്ടാണ് സൗദി അറേബ്യ ഒന്നാമതെത്തിയിരിക്കുന്നത്. 2019ലെ ഗ്ലോബല്‍ കോംപറ്റിറ്റീവ്നെസ് റിപ്പോര്‍ട്ട്, 2020ലെ സുസ്ഥിര വികസന ലക്ഷ്യ സൂചിക എന്നിവയിലുള്‍പ്പെട്ട അഞ്ച് ആഗോള സുരക്ഷാ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് സൗദിയെ തെരഞ്ഞെടുത്തിരിക്കുനനത്. പൊലീസ് സേവനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിലും സൗദി അറേബ്യ മുന്നിലാണ്.
എണ്ണ ഇതര മേഖലകളിലെ വളര്‍ച്ച പ്രതീക്ഷിച്ച് സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാനുള്ള സൗദിയുടെ നടപടികളെ വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ഗ്ലോബല്‍ കോംപറ്റിറ്റീവ്നെസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഖനന വ്യവസായത്തിന് പുറമെ മറ്റ് പൊതു സ്വകാര്യ മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള സൗദിയുടെ ശ്രമങ്ങളും വേള്‍ഡ് ഇക്കണോമിക് ഫോറം വ്യക്തമാക്കുന്നുണ്ട്.
സാങ്കേതിക വിദ്യ വ്യാപകമായി സ്വീകരിച്ചത്, പേറ്റന്റ് രജിസ്ട്രേഷന് എന്നിവയും റിപ്പോര്‍ട്ടില്‍ എടുത്ത് കാട്ടുന്നുണ്ട്. സുരക്ഷ ശക്തിപ്പെടുത്തലിന് മുന്‍ഗണന നല്കുന്ന രാജ്യത്തിന്റെ നയങ്ങളും എല്ലാ അധികാരികളിലും നടത്തിയ വലിയ മാറ്റങ്ങളും അന്താരാഷ്ട്ര സുരക്ഷാ സൂചികയില്‍ സൗദിയെ ശ്രദ്ധേയമായ മികവിന് അര്ഹമാക്കിയെന്നാണ് സൗദി അറേബ്യയുടെ വിദേശകാര്യ സഹമന്ത്രി അഡെല്‍ അല്‍ ട്വീറ്റ് ചെയ്തത്.
- TAGS:
- UAE