‘സ്ത്രീകള്‍ക്ക് തനിച്ച് താമസിക്കാം, പുരുഷ രക്ഷിതാവിന്റെ അനുമതി വേണ്ട’; പുതിയ ഭേദഗതിയുമായി സൗദി
സൗദി അറേബ്യയില്‍ സ്ത്രീ സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ കൂടുതല്‍ നിയമ ഭേദഗതികള്‍ നടപ്പിലാക്കുന്നു. ഇനി മുതല്‍ രാജ്യത്ത് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ ജീവിക്കാനനുവദിക്കുന്നതാണ്യില്ലാതെ ജീവിക്കാനനുവദിക്കുന്നതാണ് രാജ്യത്തെ പുതിയ നിയമഭേദഗതി. ശരിഅത്ത് കോടതി നിയമങ്ങളിലെ 169ാം അനുച്ഛേദത്തിലാണ് ഭേദഗതി വകരുത്തിയിരിക്കുന്നത്. നേരത്തെ ഈ അനുച്ഛേദത്തിലെ ഒമ്പതാമത്തെ ഖണ്ഡികയില്‍ പ്രായപൂര്‍ത്തിയായതോ, വിവാഹ മോചനം നേടിയതോ, വിധവയായതോയ ആയ സ്ത്രീ പുരുഷ രക്ഷിതാവിന്റെ സംരക്ഷണയിലായിക്കണമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴിത് മാറ്റി പ്രായപൂര്‍ത്തിയായ സ്ത്രീക്ക് എവിടെ ജീവിക്കണമെന്ന് സ്വയം തീരുമാനിക്കാനുള്ള […]
11 Jun 2021 11:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദി അറേബ്യയില്‍ സ്ത്രീ സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ കൂടുതല്‍ നിയമ ഭേദഗതികള്‍ നടപ്പിലാക്കുന്നു. ഇനി മുതല്‍ രാജ്യത്ത് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ ജീവിക്കാനനുവദിക്കുന്നതാണ്യില്ലാതെ ജീവിക്കാനനുവദിക്കുന്നതാണ് രാജ്യത്തെ പുതിയ നിയമഭേദഗതി. ശരിഅത്ത് കോടതി നിയമങ്ങളിലെ 169ാം അനുച്ഛേദത്തിലാണ് ഭേദഗതി വകരുത്തിയിരിക്കുന്നത്. നേരത്തെ ഈ അനുച്ഛേദത്തിലെ ഒമ്പതാമത്തെ ഖണ്ഡികയില്‍ പ്രായപൂര്‍ത്തിയായതോ, വിവാഹ മോചനം നേടിയതോ, വിധവയായതോയ ആയ സ്ത്രീ പുരുഷ രക്ഷിതാവിന്റെ സംരക്ഷണയിലായിക്കണമെന്നാണ് പറഞ്ഞിരുന്നത്.
ഇപ്പോഴിത് മാറ്റി പ്രായപൂര്‍ത്തിയായ സ്ത്രീക്ക് എവിടെ ജീവിക്കണമെന്ന് സ്വയം തീരുമാനിക്കാനുള്ള അവകാശം ഉണ്ടെന്നും സ്ത്രീക്കെതിരെ പുരുഷ രാക്ഷിതാവിന് പരാതി നല്‍കണമെങ്കില്‍ വ്യക്തമായ തെളിവുകള്‍ വേണമെന്നും ഭേദഗതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പുരുഷ രക്ഷിതാവിന്റെ സമ്മതമില്ലാതെ വിദേശത്ത് യാത്ര ചെയ്യാമുള്ള അനുമതിയും സൗദി ഭരണകൂടം സ്ത്രീകള്‍ക്ക് നല്‍കിയിരുന്നു. പുരുഷ സംരക്ഷണ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നത് ഇല്ലാതാക്കാന്‍ ഈ നിയമ ഭേദഗതി സഹായിക്കുമെന്ന് നിയമവിഗദ്ധര്‍ പറയുന്നു.
- TAGS:
- Gulf
- Saudi Arabia