ഇനി മുതല്‍ ശനിയാഴ്ചയും പ്രവര്‍ത്തിദിനം; ഒരു ഇളവ് കൂടി പിന്‍വലിച്ചു
സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി മുതല്‍ ശനിയാഴ്ചയും പ്രവര്‍ത്തിക്കും. ശനിയാഴ്ച്ചയും പ്രവര്‍ത്തി ദിവസമാക്കിയ ഉത്തരവ് പുറത്തിറക്കി. രണ്ടാം ശനിയാഴ്ച ഒഴികെ എല്ലാ ശനിയാഴ്ചകളിലും സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മറ്റൊരു ഇളവ് കൂടിയാണ് ഇതോടെ പിന്‍വലിക്കുന്നത്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളെല്ലാം ഈ ശനിയാഴ്ച മുതല്‍ പ്രവര്‍ത്തിക്കും. ലോക്ക് ഡൗണ് സമയത്ത് രണ്ടര മാസം പകുതി ജീവനക്കാരോട് കൂടി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ജൂണ്‍ എട്ട് മുതല്‍ എല്ലാ ജീവനക്കാരോടും […]

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി മുതല്‍ ശനിയാഴ്ചയും പ്രവര്‍ത്തിക്കും. ശനിയാഴ്ച്ചയും പ്രവര്‍ത്തി ദിവസമാക്കിയ ഉത്തരവ് പുറത്തിറക്കി. രണ്ടാം ശനിയാഴ്ച ഒഴികെ എല്ലാ ശനിയാഴ്ചകളിലും സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.
ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മറ്റൊരു ഇളവ് കൂടിയാണ് ഇതോടെ പിന്‍വലിക്കുന്നത്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളെല്ലാം ഈ ശനിയാഴ്ച മുതല്‍ പ്രവര്‍ത്തിക്കും. ലോക്ക് ഡൗണ് സമയത്ത് രണ്ടര മാസം പകുതി ജീവനക്കാരോട് കൂടി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ജൂണ്‍ എട്ട് മുതല്‍ എല്ലാ ജീവനക്കാരോടും ഹാജരാകാന്‍ പറഞ്ഞിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും, കണ്ടെയ്‌നമെന്റ് സോണില്‍ നിന്ന് വരുന്നവര്‍ക്കും ഇളവുകള്‍ നല്‍കിയിരുന്നു. ശനിയാഴ്ചയിലെ അവധി അപ്പോഴും തുടര്‍ന്ന് പോന്നു. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ഭരണപരമായ തിരക്ക് വര്‍ദ്ധിച്ചു വരുന്നുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തേക്ക് കടക്കുന്നതും അവധി പിന്‍വലിക്കുന്നതിന് കാരണമായി. ഇതോടെ സര്‍ക്കാര്‍ ഓഫീസുകള്‍ പഴയപടി പ്രവര്‍ത്തനം തുടങ്ങും.