Top

നീക്കുപോക്ക് ചര്‍ച്ചകള്‍ തൃപ്തികരമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി; നിഷേധിക്കല്‍ തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍

വെല്‍ഫെയര്‍ ബന്ധത്തെ ചൊല്ലി യുഡിഎഫ് നേതാക്കള്‍ ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനിടെ നീക്കുപോക്ക് ചര്‍ച്ചകള്‍ തൃപ്തികരമാണെന്ന് വ്യക്തമാക്കി വെല്‍ഫെയര്‍ പാര്‍ട്ടി. പ്രാദേശിക ധാരണകള്‍ തെരെഞ്ഞെടുപ്പില്‍ ഇരുകക്ഷികള്‍ക്കും ഗുണം ചെയ്യുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. വെല്‍ഫെയര്‍ ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ യുഡിഫ് നേതാക്കള്‍ ഒഴിഞ്ഞുമാറുന്നതിനിടെയാണ് ധാരണ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി എന്ന് വെല്‍ഫെയര്‍ നേതാക്കള്‍ തന്നെ സ്ഥിരീകരിച്ചത്. നീക്കുപോക്ക് ചര്‍ച്ചകളില്‍ സന്തോഷവും തൃപ്തിയുമുണ്ടെന്നും നേതാക്കള്‍ പ്രതികരിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പിന്തുണയോടെ യുഡിഫ് വലിയ വിജയമാണ് […]

1 Dec 2020 11:56 AM GMT
ആദിൽ പാലോട്

നീക്കുപോക്ക് ചര്‍ച്ചകള്‍ തൃപ്തികരമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി; നിഷേധിക്കല്‍ തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍
X

വെല്‍ഫെയര്‍ ബന്ധത്തെ ചൊല്ലി യുഡിഎഫ് നേതാക്കള്‍ ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനിടെ നീക്കുപോക്ക് ചര്‍ച്ചകള്‍ തൃപ്തികരമാണെന്ന് വ്യക്തമാക്കി വെല്‍ഫെയര്‍ പാര്‍ട്ടി. പ്രാദേശിക ധാരണകള്‍ തെരെഞ്ഞെടുപ്പില്‍ ഇരുകക്ഷികള്‍ക്കും ഗുണം ചെയ്യുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. വെല്‍ഫെയര്‍ ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ യുഡിഫ് നേതാക്കള്‍ ഒഴിഞ്ഞുമാറുന്നതിനിടെയാണ് ധാരണ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി എന്ന് വെല്‍ഫെയര്‍ നേതാക്കള്‍ തന്നെ സ്ഥിരീകരിച്ചത്. നീക്കുപോക്ക് ചര്‍ച്ചകളില്‍ സന്തോഷവും തൃപ്തിയുമുണ്ടെന്നും നേതാക്കള്‍ പ്രതികരിച്ചു.

കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പിന്തുണയോടെ യുഡിഫ് വലിയ വിജയമാണ് നേടിയത്. തദ്ദേശതെരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിക്കും.

വെല്‍ഫെയര്‍ പാര്‍ട്ടി

മുന്നണിക്ക് പുറത്ത് ഉള്ളവരുമായി യുഡിഎഫിന് ഒരു തരത്തിലുള്ള ബന്ധവും ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് ആവര്‍ത്തിച്ചിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒപ്പം കൂട്ടിയിട്ടുണ്ട്. ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. അതേ സമയം കോണ്‍ഗ്രസില്‍ ഒരു കാലത്തും നേതൃ ക്ഷാമമുണ്ടാവില്ലെന്നും ഉമ്മന്‍ ചാണ്ടിപറഞ്ഞു. മലപ്പുറം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

യുഡിഫ് നേതാക്കള്‍ ചോദ്യങ്ങളില്‍ നിന്ന് വഴുതിമാറുമ്പോഴും വെല്‍ഫെയര്‍ ബന്ധം ഇതിനോടകം തന്നെ താഴെ തട്ടില്‍ യാഥാര്‍ഥ്യമായി കഴിഞ്ഞു. മലപ്പുറത്ത് മാത്രം 28 ഗ്രാമപഞ്ചായത്തുകളിലും 7 മുനിസിപ്പാലിറ്റികളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫ് ബാനറിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.

മലപ്പുറത്ത് വെല്‍ഫെയര്‍-യുഡിഎഫ് ധാരണയുള്ള ഇടങ്ങള്‍

വളാഞ്ചേരി (2 സീറ്റ് ) കൊണ്ടോട്ടി (1) തിരൂരങ്ങാടി (1) പരപ്പനങ്ങാടി (1) തിരൂര്‍ (1) മഞ്ചേരി (1) പൊന്നാനി (1)

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വള്ളുവമ്പ്രം ഡിവിഷന്‍

Next Story