യുഡിഎഫ് കോട്ട അട്ടിമറിക്കാന്‍ എല്‍ഡിഎഫ്; നടി ശശികല എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
കൊച്ചി കോര്‍പ്പറേഷനില്‍ കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ വിജയിപ്പിച്ച വാര്‍ഡ് ആണ് രവിപുരം. ഇവിടെ ഇക്കുറി എങ്കിലും വിജയം നേടണമെന്ന ഉറച്ച് തീരുമാനത്തിലാണ് എല്‍ഡിഎഫ്. വിജയം പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ചിരിക്കുന്നത് നടിയും കഥകളി കലാകാരിയുമായ ശശികലയെയാണ്. സണ്‍ഡെ ഹോളിഡേ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ശശികലയുടെ സ്വീകാര്യതയും നഗരസഭ ഭരണസമിതിക്ക് എതിരായ വികാരവും ഡിവിഷനില്‍ വിജയിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. മൂന്ന് പതിറ്റാണ്ടായി കഥകളി അരങ്ങില്‍ സജീവമാണ് ശശികല. കലയും രാഷ്ട്രീയവും ജനസേവനത്തിനുള്ള രണ്ട് മാധ്യമങ്ങളാണെന്ന് ശശികല പറയുന്നു. […]

കൊച്ചി കോര്‍പ്പറേഷനില്‍ കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ വിജയിപ്പിച്ച വാര്‍ഡ് ആണ് രവിപുരം. ഇവിടെ ഇക്കുറി എങ്കിലും വിജയം നേടണമെന്ന ഉറച്ച് തീരുമാനത്തിലാണ് എല്‍ഡിഎഫ്. വിജയം പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ചിരിക്കുന്നത് നടിയും കഥകളി കലാകാരിയുമായ ശശികലയെയാണ്.
സണ്‍ഡെ ഹോളിഡേ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ശശികലയുടെ സ്വീകാര്യതയും നഗരസഭ ഭരണസമിതിക്ക് എതിരായ വികാരവും ഡിവിഷനില്‍ വിജയിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
മൂന്ന് പതിറ്റാണ്ടായി കഥകളി അരങ്ങില്‍ സജീവമാണ് ശശികല. കലയും രാഷ്ട്രീയവും ജനസേവനത്തിനുള്ള രണ്ട് മാധ്യമങ്ങളാണെന്ന് ശശികല പറയുന്നു.
നേരത്തെയും ഈ വാര്‍ഡില്‍ ശശികല മത്സരിച്ചിട്ടുണ്ട്. 2005ല്‍ മത്സരത്തിനിറങ്ങിയപ്പോള്‍ മുപ്പത് വോട്ടിന് പരാജയപ്പെടുകയായിരുന്നു. ഇത്തവണ എല്‍ഡിഎഫ് സ്വതന്ത്രയായാണ് മത്സരിക്കുന്നത്. ലീപ ടിറ്റു കോയ്ക്കാരനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.