പാ രഞ്ജിത്ത്-ആര്യ ചിത്രം ‘സര്‍പ്പാട്ട പരമ്പരൈ’; ട്രെയ്ലർ റിലീസ് ചെയ്തു
ആമസോണ്‍ പ്രൈമില്‍ ജൂലൈ 22ന് ചിത്രം റിലീസ് ചെയ്യും.
13 July 2021 2:33 AM GMT
ഫിൽമി റിപ്പോർട്ടർ

പാ രഞ്ജിത്ത് സംവിധാനം ചെയ്ത് ആര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സര്‍പാട്ട പരമ്പരൈയുടെ ട്രെയ്ലർ പുറത്തുവിട്ടു. സംവിധായകൻ പാ രഞ്ജിത്ത്, നടന്മാരായ സൂര്യ, ആര്യ തുടങ്ങിയവർ ട്രെയ്ലർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ആമസോണ്‍ പ്രൈമില്‍ ജൂലൈ 22ന് ചിത്രം റിലീസ് ചെയ്യും. തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.
80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്സിങ് താല്പര്യത്തെ ചുറ്റിപറ്റിയാണ് കഥ പോകുന്നത്. ചിത്രത്തില്‍ സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്, ജോണ്‍ കൊക്കെന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. പശുപതി, കലയ്യരസന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
കെ 9 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ‘അരണ്‍മനൈ 3’ ആണ് ആര്യയുടെ ചിത്രീകരണം ആരംഭിച്ച അടുത്ത ചിത്രം. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘എനിമി’യിലും ആര്യ പ്രധാന കഥാപാത്രമാണ്. ചിത്രത്തില്‍ നടന് വിശാലും കേന്ദ്ര കഥാപാത്രമാണ്.