Top

‘സർക്കാർ’, മുരുഗദോസിനെതിരെയുള്ള കേസ്; മദ്രാസ് ഹൈകോടതി തള്ളി

വിജയ് നായകനായെത്തിയ സർക്കാർ 2018 നവംബർ 7-ന് ദീപാവലിയോടനുബന്ധിച്ച് റിലീസ് ചെയ്തത്.

27 July 2021 2:34 AM GMT
ഫിൽമി റിപ്പോർട്ടർ

‘സർക്കാർ’, മുരുഗദോസിനെതിരെയുള്ള കേസ്; മദ്രാസ് ഹൈകോടതി തള്ളി
X

വിജയ് നായകനായെത്തിയ ചിത്രം സർക്കാരിന്റെ പേരിൽ സംവിധായകൻ എ ആർ മുരുഗദോസിനെതിരെയുള്ള കേസ് മദ്രാസ് ഹൈകോടതി തള്ളി. സെൻസർഷിപ്പ് കഴിഞ്ഞ ശേഷമാണ് ചിത്രം റിലീസ് ചെയ്തതെന്നും അതിനാൽ തന്നെ ഈ പരാതിയിൽ കാര്യമില്ലെന്നും പറഞ്ഞുകൊണ്ടാണ് കോടതി കേസ് തള്ളിയത്.

2018ലാണ് എ ആർ മുരുഗദോസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സിനിമയിൽ തമിഴ്നാട് സർക്കാരിനെ വിമർശിക്കുന്ന രംഗങ്ങൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു പരാതി. ജസ്റ്റീസ് ദണ്ഡപാനി ഉൾപ്പെട്ട ബെഞ്ചാണ് കേസ് റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഈ പരാതി ഭരണഘടന അനുവദിച്ച അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നും ഉത്തരവിൽ പറഞ്ഞു.

വിജയ് നായകനായെത്തിയ സർക്കാർ 2018 നവംബർ 7-ന് ദീപാവലിയോടനുബന്ധിച്ച് റിലീസ് ചെയ്തത്. കീർത്തി സുരേഷ്, വരലക്ഷ്മി ശരത്‌കുമാർ, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എ.ആർ. റഹ്‌മാനാണ്.

Popular

    Next Story