സോളാര്‍ കേസില്‍ സരിത എസ് നായര്‍ കുറ്റക്കാരി; ശിക്ഷ ഉടന്‍ പ്രഖ്യാപിക്കും
സോളാര്‍കേസില്‍ സരിതാ എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 42.790 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് വിധി. ശിക്ഷ ഉച്ചക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. ചതി, ആള്‍മാറാട്ടം, വഞ്ചന, ഗൂഢാലോചന എന്നീ നാല് കുറ്റങ്ങളാണ് സരിതാ എസ് നായര്‍ക്ക്‌മേല്‍ തെളിഞ്ഞിരിക്കുന്നത്. 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. അതേസമയം താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് സരിത കോടതിയിൽ വീണ്ടും […]

സോളാര്‍കേസില്‍ സരിതാ എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു.
സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 42.790 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് വിധി. ശിക്ഷ ഉച്ചക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. ചതി, ആള്‍മാറാട്ടം, വഞ്ചന, ഗൂഢാലോചന എന്നീ നാല് കുറ്റങ്ങളാണ് സരിതാ എസ് നായര്‍ക്ക്‌മേല്‍ തെളിഞ്ഞിരിക്കുന്നത്. 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. അതേസമയം താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് സരിത കോടതിയിൽ വീണ്ടും ആവർത്തിച്ചു.
സോളാര്‍ കമ്പനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്നും 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. കേസില്‍ സരിതക്കെതിരെ നിരന്തരം വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാജരാകാന്‍ തയ്യാറാവാത്ത സാഹചര്യം ഉണ്ടായിരുന്നു. തുടര്‍ന്നാണ് കേസില്‍ സരിതയെ അറസ്റ്റ് ചെയ്തത്.
- TAGS:
- Saritha S Nair
- Solar Case