‘കള്ളക്കടത്തിന് വേണ്ടി സിപിഎം കമ്മറ്റി എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി’;സരിതിന്റെ മൊഴി പുറത്ത്
തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളകടത്തിന് വേണ്ടി ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സിപിഎം കമ്മറ്റി എന്ന പേര് നല്‍കിയെന്ന് കള്ളക്കടത്ത് കേസില്‍ തടവില്‍ കഴിയുന്ന യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഏ സരിത് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി. സരിത്തിന്റെ മൊഴി പുറത്ത് വന്നു. സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്‌നയെയും ഗ്രൂപ്പില്‍ ചേര്‍ത്തു. ഫൈസല്‍ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു. തനിക്ക് ഫൈസല്‍ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു. കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകവേ ആശുപത്രിയിലായ എം ശിവശങ്കര്‍ […]

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളകടത്തിന് വേണ്ടി ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സിപിഎം കമ്മറ്റി എന്ന പേര് നല്‍കിയെന്ന് കള്ളക്കടത്ത് കേസില്‍ തടവില്‍ കഴിയുന്ന യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഏ സരിത് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി. സരിത്തിന്റെ മൊഴി പുറത്ത് വന്നു.
സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്‌നയെയും ഗ്രൂപ്പില്‍ ചേര്‍ത്തു. ഫൈസല്‍ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു. തനിക്ക് ഫൈസല്‍ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു.
കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകവേ ആശുപത്രിയിലായ എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കിയത്. അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത്, ഈന്തപ്പഴ ഇറക്കുമതി എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യാനിരുന്നത്.
ഇന്ന് തന്നെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കണമെന്ന് ശിവശങ്കര്‍ കോടതിയോട് അപേക്ഷിച്ചു. ചോദ്യം ചെയ്യലിന് പല തവണ ഹാജരായതാണ്. കസ്റ്റഡിയില്‍ എടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും അപേക്ഷയില്‍ പറയുന്നു.
ശിവശങ്കറിനെതിരെ കൂടുതല്‍ കുറ്റങ്ങളാരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. ശിവശങ്കറിന് ചികിത്സ തുടരണോയെന്ന് നിശ്ചയിക്കുന്ന നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ ചേരും.
ഈന്തപ്പഴം ഇറക്കുമതി വിതരണം ചെയ്തതിന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയതായി കസ്റ്റംസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും നല്‍കിയ മൊഴികള്‍ ശിവശങ്കറിനെതിരാണെന്നാണ് വിവരം. ശിവശങ്കര്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും മറ്റുള്ളവരുടെ മൊഴികളുമായി പൊരുത്തക്കേടുകളുണ്ടെന്നും സൂചനയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനായാണ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.