അതിശയിപ്പിക്കും അടവുകൾ സാരിയിൽ അവതരിപ്പിച്ച് പാരുൾ അറോറ; ഇൻസ്റ്റാഗ്രാമിലെ പുതിയ താരമായി ദേശീയ സ്വർണ്ണ മോഡൽ ജേതാവ്

തന്റെ വഴിയിൽ സാരി ഒരു തടസ്സമേ അല്ലെന്ന് തെളിയിച്ച് ദേശീയ സ്വർണ്ണ മെഡൽ ജേതാവ് പാരുൾ അറോറ. വെറുതെ പറയുക മത്രമല്ല തന്റെ അഭ്യാസ പ്രകടനങ്ങൾ സാരി ധരിച്ചുകൊണ്ട് നിസ്സാരമായി ചെയ്തു കാണിക്കുന്നുമുണ്ട് അവർ. ഹരിയാനയിൽ നിന്നുള്ള ഈ കായികാഭ്യാസിക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിന് മേലെയാണ് ആരാധകർ.

കഴിഞ്ഞ മാസമാണ് പർപ്പിൾ സാരിയിൽ മൂന്ന് തവണ കരണം മറിയുന്ന ഒരു വീഡിയോ അവർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ചത്. എന്നാൽ വ്യഴാഴ്ച്ച മറ്റൊരു ട്വിറ്റര് ഹാൻഡിലിലൂടെ ഇതേ വീഡിയോ വീണ്ടും പങ്കു വെക്കപ്പെട്ടതിനെ തുടർന്നാണ് പാരുൾ നെറ്റിസണ്സിനിടയിൽ തരംഗമാകുന്നത്.

അപർണ ജെയിൻ എന്ന ട്വിറ്റെർ ഹാന്ഡിലിലൂടെ പങ്ക് വെക്കപ്പെട്ട വീഡിയോയിൽ, ‘കുട്ടിക്കരണം മറിയുന്ന ഒരു ജിമ്നാസ്റ്റ് ‘ (കായികാഭ്യാസി ) എന്നും ‘സാരി ഗുരുത്വാകർഷണത്തെ എങ്ങനെ വെല്ലുവിളിക്കുന്നു എന്നറിയാനായി മൂന്നുവട്ടം കണ്ടു’ എന്നുമാണ് അടിക്കുറിപ്പ്. രണ്ടര ലക്ഷത്തോളം ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. വീഡിയോക്ക് താഴെ പലരും സാരി ധരിച്ച ജിംനാസ്റ്റിനെ പ്രശംസിക്കുകയാണ്.

മുൻപും നീലനിറത്തിലെ സാരിയിൽ കുട്ടിക്കരണം മറിയുന്ന പാരുളിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

Latest News