Top

മത്തികളെത്തിത്തുടങ്ങി; പക്ഷെ പിടിക്കരുത്

കേരളതീരങ്ങളില്‍ മത്തി എത്തിത്തുടങ്ങി. ഏറെക്കാലത്തെ മത്തി ക്ഷാമത്തിന് ശേഷമാണ് തെക്കന്‍ കേരള തീരത്ത് മത്തികളെ ലഭ്യമായിത്തുടങ്ങുന്നത്‌. എന്നാല്‍ ഈ മത്തികളെ ഇപ്പോള്‍ പിടിക്കുന്നത് ഉചിതമല്ലെന്നാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം ( സിഎംഎഫ്ആര്‍ഐ) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ച മത്സ്യങ്ങളുടെ വളര്‍ച്ച പരിശോധിച്ചപ്പോള്‍ ഇവ പൂര്‍ണപ്രത്യുല്‍പാദന ഘട്ട്ത്തിലെത്തിയിട്ടിലെന്ന് കണ്ടെത്തിയിരുന്നു. മുട്ടയിടാന്‍ പാകമായ മത്തികള്‍ തീരത്തിപ്പോള്‍ വളരെ കുറവാണ്. 14.16 സെമീ വലുപ്പമുള്ള ഈ മത്തികള്‍ പൂര്‍ണവളര്‍ച്ചയെത്താന്‍ ഇനിയും മൂന്ന് മാസം കൂടി വേണ്ടി വരും. കഴിഞ്ഞ […]

1 Jan 2021 10:58 PM GMT

മത്തികളെത്തിത്തുടങ്ങി; പക്ഷെ പിടിക്കരുത്
X

കേരളതീരങ്ങളില്‍ മത്തി എത്തിത്തുടങ്ങി. ഏറെക്കാലത്തെ മത്തി ക്ഷാമത്തിന് ശേഷമാണ് തെക്കന്‍ കേരള തീരത്ത് മത്തികളെ ലഭ്യമായിത്തുടങ്ങുന്നത്‌. എന്നാല്‍ ഈ മത്തികളെ ഇപ്പോള്‍ പിടിക്കുന്നത് ഉചിതമല്ലെന്നാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം ( സിഎംഎഫ്ആര്‍ഐ) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ച മത്സ്യങ്ങളുടെ വളര്‍ച്ച പരിശോധിച്ചപ്പോള്‍ ഇവ പൂര്‍ണപ്രത്യുല്‍പാദന ഘട്ട്ത്തിലെത്തിയിട്ടിലെന്ന് കണ്ടെത്തിയിരുന്നു. മുട്ടയിടാന്‍ പാകമായ മത്തികള്‍ തീരത്തിപ്പോള്‍ വളരെ കുറവാണ്. 14.16 സെമീ വലുപ്പമുള്ള ഈ മത്തികള്‍ പൂര്‍ണവളര്‍ച്ചയെത്താന്‍ ഇനിയും മൂന്ന് മാസം കൂടി വേണ്ടി വരും.

കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി കേരളതീരങ്ങളില്‍ മത്തിക്ഷാമമുണ്ട്. 2019 ല്‍ മത്തി ലഭ്യത ഇരുപത് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയിരുന്നു. കടലിലെ കാലാവസ്ഥാ മാറ്റമാണ് ഇവയുടെ എണ്ണത്തില്‍ കുറവുണ്ടാവാന്‍ കാരണം. നിയമ പ്രകാരം പിടിക്കാവുന്ന മത്തിയുടെ വലിപ്പം 10 സെന്റീമീറ്റര്‍ ആണ്. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് ഇപ്പോള്‍ വന്ന മത്തികളെ പിടിക്കാത്തതാണ് നല്ലതെന്നാണ് വിദഗ്ധാഭിപ്രായം.

Next Story