Top

നടന്‍ ശരത്കുമാറിന് കൊവിഡ്

തമിഴ് നടന്‍ ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ മകള്‍ നടി വരലക്ഷ്മി ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. ശരത് കുമാര്‍ ഹൈദരാബാദിലാണെന്നും, രോഗം ഭേദമാകുന്നുണ്ടെന്നും വരലക്ഷ്മി കുറിച്ചു. ‘അച്ഛന് കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍‌ വിശ്രമത്തിലാണ് അച്ഛന്‍. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല.’ എന്നായിരുന്നു ട്വീറ്റ്. ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധിക ശരത്ത് കുമാറും വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. താരത്തിന് രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ മാറ്റം വരുമ്പോള്‍ അറിയിക്കാമെന്നും രാധിക പറഞ്ഞു. മണിരത്‌നത്തിന്റെ ‘പൊന്നിയന്‍ സെല്‍വന്‍’ […]

8 Dec 2020 7:47 AM GMT
ഫിൽമി റിപ്പോർട്ടർ

നടന്‍ ശരത്കുമാറിന് കൊവിഡ്
X

തമിഴ് നടന്‍ ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ മകള്‍ നടി വരലക്ഷ്മി ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. ശരത് കുമാര്‍ ഹൈദരാബാദിലാണെന്നും, രോഗം ഭേദമാകുന്നുണ്ടെന്നും വരലക്ഷ്മി കുറിച്ചു.

‘അച്ഛന് കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍‌ വിശ്രമത്തിലാണ് അച്ഛന്‍. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല.’ എന്നായിരുന്നു ട്വീറ്റ്.

ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധിക ശരത്ത് കുമാറും വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. താരത്തിന് രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ മാറ്റം വരുമ്പോള്‍ അറിയിക്കാമെന്നും രാധിക പറഞ്ഞു.

മണിരത്‌നത്തിന്റെ ‘പൊന്നിയന്‍ സെല്‍വന്‍’ ചിത്രത്തില്‍ ശരത്ത്കുമാര്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ‘അടങ്ക്‌തേ’ എന്ന ചിത്രത്തിലും താരം ഭാഗമാണ്. ശരത് കുമാറിന്റെ ‘വാനം കൊട്ടാട്ടും’ എന്ന ചിത്രമാണ് അവസനമായി പുറത്തിറങ്ങിയത്. ധന ശേഖരനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

Next Story