‘സോളാര്‍ സംരംഭകയെ നിയന്ത്രിച്ചത് ഗണേഷ്, വിവാഹ വാഗ്ദാനം നല്‍കി വിശ്വസിപ്പിച്ചു, ചിലത് ബാലകൃഷ്ണപിള്ളയ്ക്കും അറിയാമായിരുന്നു’; ശരണ്യ മനോജ്
സോളാര്‍ കേസിലെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ മുന്‍ വിശ്വസ്തന്‍ ശരണ്യ മനോജ്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വലിയ പ്രചാരണങ്ങള്‍ നടന്നു. കണ്ണൂരില്‍വെച്ച് അദ്ദേഹത്തെ കല്ലെറിയുകപോലുമുണ്ടായി. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി നിരപരാധിയായിരുന്നെന്ന് അറിയാവുന്ന ഒരാളെന്ന നിലയിലാണ് വെളിപ്പെടുത്തലുകള്‍ നടത്തിയതെന്ന് ശരണ്യ മനോജ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ‘കത്ത് സോളാര്‍ സംരംഭക തന്നെയാണ് എഴുതിയത്. ജയില്‍വെച്ച് എഴുതിയ ആ കത്തില്‍ ഉമ്മന്‍ ചാണ്ടി സാറിനെതിരായ ആരോപണത്തില്‍ മാത്രമേ എനിക്ക് തര്‍ക്കമുള്ളൂ. ബാക്കിയെല്ലാം ശരിയാണ്. സത്യസന്ധനായ ഒരു […]

സോളാര്‍ കേസിലെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ മുന്‍ വിശ്വസ്തന്‍ ശരണ്യ മനോജ്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വലിയ പ്രചാരണങ്ങള്‍ നടന്നു. കണ്ണൂരില്‍വെച്ച് അദ്ദേഹത്തെ കല്ലെറിയുകപോലുമുണ്ടായി. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി നിരപരാധിയായിരുന്നെന്ന് അറിയാവുന്ന ഒരാളെന്ന നിലയിലാണ് വെളിപ്പെടുത്തലുകള്‍ നടത്തിയതെന്ന് ശരണ്യ മനോജ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
‘കത്ത് സോളാര്‍ സംരംഭക തന്നെയാണ് എഴുതിയത്. ജയില്‍വെച്ച് എഴുതിയ ആ കത്തില്‍ ഉമ്മന്‍ ചാണ്ടി സാറിനെതിരായ ആരോപണത്തില്‍ മാത്രമേ എനിക്ക് തര്‍ക്കമുള്ളൂ. ബാക്കിയെല്ലാം ശരിയാണ്. സത്യസന്ധനായ ഒരു മനുഷ്യനെ ഈ രാജ്യം മുഴുവന്‍ തേജോവധം ചെയ്യുകയും കല്ലെറിയുകയും ചെയ്തതിലുള്ള വേദന കൊണ്ടാണ് ഞാനിക്കാര്യം പറഞ്ഞത്’, ശരണ്യ മനോജ് പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ പേര് കത്തില്‍ കൂട്ടിച്ചേര്‍ത്തതില്‍ ഗണേഷ് ഇടപെട്ടിട്ടുണ്ടെന്ന് തനിക്കറിയാമെന്നും ശരണ്യ മനോഡ് പറഞ്ഞു. ‘ഗണേഷ്‌കുമാറിന് മാത്രമല്ല ഇക്കാര്യത്തില്‍ പങ്ക്. ഗണേഷ്‌കുമാറിനും പങ്കുണ്ട്. മറ്റ് ചിലരുടെ ഇടപെടലുകളും നടന്നിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ പേര് ഗണേഷ് കുമാറിന്റെയും മറ്റൊരാളുടെയും നിര്‍ബന്ധപ്രകാരം സരിത എഴുതിച്ചേര്‍ത്തതാണ്. സോളാര്‍ സംരംഭകയ്ക്ക് ഉമ്മന്‍ ചാണ്ടിയുമായി ബന്ധമുണ്ടായിരുന്നില്ല എന്ന് എനിക്ക് നൂറുശതമാനം ഉറപ്പാണ്’, അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.
ബിജു രമേശ് പറഞ്ഞതെന്താണെന്ന് ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തിയിരുന്നെങ്കില്‍ അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റില്‍ ജയിച്ച് അധികാരത്തില്‍ തിരിച്ചെത്തുമായിരുന്നു. കൊടുത്ത വാക്ക് പാലിക്കാനാണ് അദ്ദേഹം ഇതുവരെയും അക്കാര്യങ്ങള്‍ പുറത്തുപറയാത്തതെന്നും ശരണ്യ മനോജ് അഭിപ്രായപ്പെട്ടു.
‘ഭാര്യ നല്‍കിയ പരാതിയെത്തുടര്‍ന്ന് മന്ത്രിസഭയില്‍നിന്നും രാജിവെച്ചിറങ്ങിയ ഘട്ടത്തില്‍ ഗണേഷ് കുമാര്‍ പറഞ്ഞത് പിതാവ് ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയത്തിന് വേണ്ടിയല്ല, പിതൃ തുല്യനായ ഉമ്മന്‍ ചാണ്ടിക്ക് വേണ്ടിയാണ് രാജി എന്നായിരുന്നു. ആ സമയത്ത് ഗണേഷ് ധരിച്ചിരുന്നത് ഭാര്യയുട കേസും വിവാദങ്ങളും കെട്ടടങ്ങുമ്പോള്‍ മന്ത്രിസഭയില്‍ തിരിച്ചുവരാമെന്നായിരുന്നു. എന്നാല്‍ മന്ത്രിസഭയിലേക്ക് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി കടന്നുവരികയും മറ്റൊരു വേക്കന്‍സി ഉണ്ടാവാതിരിക്കുകയും ചെയ്തതോടെയാണ് ഗണേഷ് കുമാറിന് ഉമ്മന്‍ ചാണ്ടിയോട് വിരോധം ആരംഭിച്ചത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’.
ഗണേഷ് കുമാര്‍ പറയുന്നത് അതുപോലെ ചെയ്യുന്ന, ആത്മാര്‍ത്ഥയുള്ള ആളാണ് അദ്ദേഹത്തിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറെന്നും ശരണ്യ മനോജ് പറഞ്ഞു. ഗണേഷിനുവേണ്ടി മരിക്കാനും തയ്യാറായി നില്‍ക്കുന്നയാളാണ്. ഭാഗ്യലക്ഷ്മിക്ക് കിട്ടിയ നീതി പോലും പ്രദീപിന് കിട്ടിയിട്ടില്ലെന്നും ശരണ്യ മനോജ് അഭിപ്രായപ്പെട്ടു. ഗണേഷ് കുമാറിനെ സഹായിക്കുന്ന നിലപാട് തന്നെയായിരുന്നു അന്ന് തന്റേത്. സരിതയുടെ കത്ത് ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. ചില കാര്യങ്ങള്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തന്നെ വിവാഹം ചെയ്യാമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞതായി സോളാര്‍ സംരംഭക വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആ ബന്ധമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.