‘മന്ത്രിയായപ്പോള്‍ സ്വന്തം പിതാവിനെ തള്ളിപ്പറഞ്ഞയാള്‍’; ഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരെ ശരണ്യമനോജ്
കേരള കോണ്‍ഗ്രസ് ബി എംഎല്‍എ കെ ബി ഗണേഷ്‌കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബന്ധുവും കോണ്‍ഗ്രസ് നേതാവുമായ ശരണ്യ മനോജ്. ഗണേഷ് കുമാര്‍ ആരോടും ആത്മാര്‍ത്ഥതയില്ലാത്തയാളാണെന്ന് ശരണ്യ മനോജ് പറഞ്ഞു. സ്വന്തം മക്കളോടും ഭാര്യയോടും ഗണേഷ് കുമാറിന് ആത്മാര്‍ത്ഥതയില്ല. ഉമ്മന്‍ ചാണ്ടി പിതൃതുല്യനാണെന്ന് പറഞ്ഞു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന്റെ പിറ്റേന്ന് ഉമ്മന്‍ ചാണ്ടിയെ തെറിവിളിച്ചു. ഗണേഷ്‌കുമാര്‍ യുഡിഎഫ് സര്‍ക്കാരിനൊപ്പം നിന്ന 15 വര്‍ഷം മാത്രമാണ് പത്തനാപുരത്ത് വികസനമുണ്ടായതെന്നും ശരണ്യമനോജ് പ്രസംഗിച്ചു. ഐശ്വര്യ കേരളയാത്ര പത്തനാപുരത്ത് എത്തിയപ്പോഴായിരുന്നു ശരണ്യമനോജിന്റെ പ്രതികരണം. ഇടതുപക്ഷക്കാരോട് […]

കേരള കോണ്‍ഗ്രസ് ബി എംഎല്‍എ കെ ബി ഗണേഷ്‌കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബന്ധുവും കോണ്‍ഗ്രസ് നേതാവുമായ ശരണ്യ മനോജ്. ഗണേഷ് കുമാര്‍ ആരോടും ആത്മാര്‍ത്ഥതയില്ലാത്തയാളാണെന്ന് ശരണ്യ മനോജ് പറഞ്ഞു. സ്വന്തം മക്കളോടും ഭാര്യയോടും ഗണേഷ് കുമാറിന് ആത്മാര്‍ത്ഥതയില്ല. ഉമ്മന്‍ ചാണ്ടി പിതൃതുല്യനാണെന്ന് പറഞ്ഞു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന്റെ പിറ്റേന്ന് ഉമ്മന്‍ ചാണ്ടിയെ തെറിവിളിച്ചു. ഗണേഷ്‌കുമാര്‍ യുഡിഎഫ് സര്‍ക്കാരിനൊപ്പം നിന്ന 15 വര്‍ഷം മാത്രമാണ് പത്തനാപുരത്ത് വികസനമുണ്ടായതെന്നും ശരണ്യമനോജ് പ്രസംഗിച്ചു. ഐശ്വര്യ കേരളയാത്ര പത്തനാപുരത്ത് എത്തിയപ്പോഴായിരുന്നു ശരണ്യമനോജിന്റെ പ്രതികരണം.
ഇടതുപക്ഷക്കാരോട് ഞാന്‍ പറയുന്നു. ആരോടും ആത്മാര്‍ത്ഥതയില്ലാത്ത, സ്വന്തം മക്കളോട് ആത്മാര്‍ത്ഥതയില്ലാത്ത, സ്വന്തം ഭാര്യയോട് ആത്മാര്‍ത്ഥതയില്ലാത്ത, സ്വന്തം പിതാവിനെ മന്ത്രിയായതിന്റെ പിറ്റേന്ന് തള്ളിപ്പറഞ്ഞയാളാണ് കെ ബി ഗണേഷ്‌കുമാര്‍.
ശരണ്യ മനോജ്
ശരണ്യ മനോജിന്റെ പ്രതികരണം
യുഡിഎഫ് നേതാക്കന്‍മാരെ വേട്ടയാടാന്‍ വേണ്ടി സോളാര്‍ വിഷയത്തില്‍ കത്തെഴുതി. സോളാര്‍ വിഷയത്തില്‍ പത്രസമ്മേളനത്തിന് പരാതിക്കാരി എത്തിയപ്പോള്‍ കൈരളി ടിവിയുടെ ക്യാമറ ഒപ്പിയെടുത്തത് ജോസ് കെ മാണിയുടെ പേരാണ്. തന്നെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ജോസ് കെ മാണിയാണെന്ന് പറഞ്ഞ പരാതിക്കാരി, ഇപ്പോള്‍ സിബിഐയ്ക്ക് നല്‍കിയ കത്തില്‍ ജോസ് കെ മാണിയുടെ പേര് ഒഴിവാക്കി. ഇത് രാഷ്ട്രീയമല്ലേ? യുഡിഎഫിനെ വേട്ടയാടാന്‍ അഞ്ച് വര്‍ഷം മുന്‍പ് ഉപയോഗിച്ചയാളെത്തന്നെ സര്‍ക്കാര്‍ വീണ്ടും ഉപയോഗിക്കുന്നു. തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഈ സ്ത്രീക്കെതിരെ നിരവധി പരാതികളുണ്ട്. ഒരു കേസിലെങ്കിലും എഫ്‌ഐആറിട്ട് എന്തുകൊണ്ടാണ് ഇത്രയും തട്ടിപ്പ് നടത്തിയ സ്ത്രീയെ അറസ്റ്റ് ചെയ്യാത്തത്. അവരുടെ വോയിസ് ക്ലിപ് എല്ലാ ചാനലിലും വന്നു. ‘എന്നെ സിപിഐഎമ്മിന് പേടിയാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നത്. പിന്‍വാതില്‍ നിയമനത്തിലൂടെ ആള്‍ക്കാരെ തിരുകിക്കയറ്റുന്നതിന് ഞാന്‍ വിചാരിച്ചാല്‍ മാത്രമേ നടക്കുകയുള്ളൂ. ഇതില്‍ 85 ശതമാനം തുക പാര്‍ട്ടി ഫണ്ടിലേക്കും, ബാക്കി തുക ഞങ്ങളും ഉദ്യോഗസ്ഥരും വീതിച്ചെടുക്കും’ എന്ന് ഒരു സ്ത്രീ പച്ചയ്ക്ക് പറഞ്ഞിട്ട് അവര്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ കേരളത്തിന്റെ ഇരട്ടച്ചങ്കനായ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ടോ?
ഞാന്‍ ഗണേഷ്‌കുമാറിനേയും കൊണ്ട് പത്തനാപുരത്ത് വന്നയാളാണ്. കൊണ്ടുനടന്ന് ജയിപ്പിച്ചു. എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് എ കെ ആന്റണിയുടെ മന്ത്രിസഭയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2001 മുതല്‍ എം കെ മുനീര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ആ മന്ത്രിസഭയിലുണ്ടായിരുന്ന കാലത്ത് ഒരുപാട് വികസനപ്രവര്‍ത്തനങ്ങള്‍ പത്തനാപുരത്ത് നടന്നു. അടുത്ത തെരഞ്ഞെടുപ്പിന് ശേഷം അഞ്ച് കൊല്ലം പ്രതിപക്ഷത്തിരുന്നു. അന്ന് വലിയ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റിയില്ല. വീണ്ടും 2011ലെ തെരഞ്ഞെടുപ്പില്‍ കെബി ഗണേഷ്‌കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് നിന്ന് മത്സരിച്ച് ജയിച്ച് വനംവകുപ്പ് മന്ത്രിയായി. ഉമ്മന്‍ ചാണ്ടിയുടെ നിര്‍ലോഭമായ സഹായം കൊണ്ട് പത്തനാപുരത്ത് വികസനം കൊണ്ടുവരാന്‍ പറ്റി. പത്തനാപുരം ടൗണില്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കി എന്നല്ലാതെ എന്ത് വികസനപ്രവര്‍ത്തനമാണ് ഈ എംഎല്‍എ നടത്തിയിട്ടുള്ളതെന്ന് പറയണം. ഗണേഷ് കുമാര്‍ എംഎല്‍എ ആയി തുടര്‍ന്ന കഴിഞ്ഞ 20 വര്‍ഷത്തില്‍ യുഡിഎഫിനൊപ്പം നിന്ന 15 വര്‍ഷം മാത്രമാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സാധിച്ചത്. എന്നിട്ട് അദ്ദേഹം ഇടതുപക്ഷ പാളയത്തില്‍ പോയി.
ഇടതുപക്ഷക്കാരോട് ഞാന്‍ പറയുന്നു. ആരോടും ആത്മാര്‍ത്ഥതയില്ലാത്ത, സ്വന്തം മക്കളോട് ആത്മാര്‍ത്ഥതയില്ലാത്ത, സ്വന്തം ഭാര്യയോട് ആത്മാര്‍ത്ഥതയില്ലാത്ത, സ്വന്തം പിതാവിനെ മന്ത്രിയായതിന്റെ പിറ്റേന്ന് തള്ളിപ്പറഞ്ഞയാളാണ് കെ ബി ഗണേഷ്‌കുമാര്‍.
വന്ദ്യവയോധികനായ ബാലകൃഷ്ണപിള്ളയോട് എനിക്ക് ബഹുമാനവും സ്‌നേഹവുമുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യനാണ് ഞാന്‍. അദ്ദേഹമാണ് എന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നത്. എന്റെ പിതാവല്ല ആര്‍ ബാലകൃഷ്ണപിള്ളയെന്ന് പരസ്യമായി പറഞ്ഞവനാണ് പത്തനാപുരത്തെ എംഎല്‍എ. ഉമ്മന്‍ ചാണ്ടിയെ പിതൃതുല്യം സ്‌നേഹിക്കുന്നു എന്ന് പറഞ്ഞിട്ട് മന്ത്രി സ്ഥാനം പോയതിന്റെ പിറ്റേന്ന് ഉമ്മന്‍ചാണ്ടി സാറിനെ തെറിവിളിച്ചയാളാണ്. ആര്‍ ബാലകൃഷ്ണപിള്ള സാറിനെ അഴിമതിക്കാരനെന്ന് കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടികളും ആരോപണം ഉന്നയിച്ചില്ലെങ്കിലും സ്വന്തം മകന്‍ പറഞ്ഞു. എന്റെ പിതാവ് അഴിമതി നടത്തുന്നതിന് എന്നെ പ്രേരിപ്പിക്കുന്നു. എന്റെ പിതാവ് അഴിമതിക്കാരനാണ്. എന്ന് ആദ്യം പറഞ്ഞത് കെ ബി ഗണേഷ്‌കുമാറാണ്. ആര്‍ ബാലകൃഷ്ണപിള്ളയെ സ്‌നേഹിക്കുന്ന ഒരാളെങ്കിലും പത്തനാപുരത്ത് ഉണ്ടെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ഒരു തിരിച്ചടി ഗണേഷ്‌കുമാറിന് കൊടുക്കുന്നതിന് വേണ്ടി ശക്തമായ പോരാട്ടം നടത്തണം.