Top

സജ്‌ന ഷാജിയ്ക്ക് ഐക്യദാര്‍ഢ്യം; സന്തോഷ് കീഴാറ്റൂര്‍ ബിരിയാണി വില്‍ക്കും

സംഭവം ശ്രദ്ധയില്‍പെട്ട നടന്‍ ജയസൂര്യയും സജ്നയ്ക്ക് ബിരിയാണിക്കട നിര്‍മ്മിക്കാനുള്ള സാമ്പത്തിക സഹായം നല്‍കുമെന്ന് പറഞ്ഞു.

14 Oct 2020 7:56 AM GMT

സജ്‌ന ഷാജിയ്ക്ക് ഐക്യദാര്‍ഢ്യം; സന്തോഷ് കീഴാറ്റൂര്‍ ബിരിയാണി വില്‍ക്കും
X

കൊച്ചി: എറണാകുളം-തൃപ്പൂണിത്തുറയില്‍ വഴിയരികില്‍ ബിരിയാണി വില്‍പ്പന നടത്തിയിരുന്ന സജ്‌ന ഷാജിയ്‌ക്കെതിരെയുണ്ടായ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ പിന്തുണയുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. സജ്‌നയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വ്യാഴാഴ്ച ഉച്ചയോടെ സന്തോഷ് കീഴാറ്റൂര്‍ ബിരിയാണി വില്‍ക്കും. കൊച്ചി- ഇരുമ്പനത്ത് സജ്‌ന ഷാജിയോടൊപ്പമായിരിക്കും ബിരിയാണി വില്‍പ്പന. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ബിരിയാണി വില്‍ക്കുന്നത്.

കൂടെ നിൽക്കുക….എല്ലാവരും ജോലി ചെയ്യുന്നത് ജീവിക്കാൻ വേണ്ടിയാണ്…..ജീവിക്കാൻ അനുവദിക്കുക

Santhosh Keezhattoor द्वारा इस दिन पोस्ट की गई मंगलवार, 13 अक्तूबर 2020

അക്രമത്തിന് പിന്നാലെ തന്നെ തന്റെ ഐക്യദാര്‍ഢ്യം അറിയിച്ച് സന്തോഷ് കീഴാറ്റൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ട്രാന്‍സ്ജെന്‍ഡേഴ്സിനോട് ചിലര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിക്കാനും എല്ലാ മനുഷ്യര്‍ക്കും തുല്യ അവകാശങ്ങളുണ്ടെന്നും ഓര്‍മ്മിപ്പിക്കാനാണ് താന്‍ ഇതില്‍ പങ്കെടുകികുന്നതെന്ന് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.

ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തിയായ സജ്‌ന ഷാജിയ്‌ക്കെതിരെ ഒരു സംഘം സാമൂഹ്യ വിരുദ്ധര്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ പരാതി നല്‍കിയിട്ടും അതിക്രമം തുടര്‍ന്നതോയെയായിരുന്നു സജ്‌ന ഫേസ്ബുക്ക് ലൈവിലൂടെ തന്റെ ഉപജീവനം തകരുന്നെന്ന് കരഞ്ഞ് പറയുന്ന വീഡിയോ പങ്കുവച്ചത്.

ഇതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട ആരോഗ്യമന്ത്രി കെ കെ ശൈലജ സജ്‌നയെ നേരിട്ട് വിളിച്ച് സഹായവും സുരക്ഷയും ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. സംഭവം ശ്രദ്ധയില്‍പെട്ട നടന്‍ ജയസൂര്യയും സജ്നയ്ക്ക് ബിരിയാണിക്കട നിര്‍മ്മിക്കാനുള്ള സാമ്പത്തിക സഹായം നല്‍കുമെന്ന് പറഞ്ഞു.

Next Story