‘എടുത്തുപറയേണ്ട സംഭാവനകള്‍, വലിയ പ്രതീക്ഷ’; എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രശംസിച്ച് സന്തോഷ് ജോര്‍ജ് കുളങ്ങര
സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് പ്രശസ്ത ട്രാവല്‍ ജേണലിസ്റ്റ് സന്തോഷ് ജോര്‍ജ് കുളങ്ങര. ഭാവി കേരളത്തിന് വേണ്ടി പദ്ധതികള്‍ ആരംഭിച്ച സര്‍ക്കാരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു. ആരോഗ്യമേഖലയിലയിലും പൊതുനിര്‍മാണ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും മികച്ച സംഭാവനകളുണ്ടായെന്നും എസ്ജികെ ചൂണ്ടിക്കാട്ടി. ഉറപ്പാണ് എല്‍ഡിഎഫ് ക്യാംപെയ്‌ന്റെ ഭാഗമായി എല്‍ഡിഎഫിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജാണ് ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. “എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും എടുത്തുപറയേണ്ട സംഭാവനയെന്ന് എനിക്ക് തോന്നുന്നത് ആരോഗ്യമേഖലയിലും പൊതു നിര്‍ണാണ […]

സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് പ്രശസ്ത ട്രാവല്‍ ജേണലിസ്റ്റ് സന്തോഷ് ജോര്‍ജ് കുളങ്ങര. ഭാവി കേരളത്തിന് വേണ്ടി പദ്ധതികള്‍ ആരംഭിച്ച സര്‍ക്കാരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു. ആരോഗ്യമേഖലയിലയിലും പൊതുനിര്‍മാണ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും മികച്ച സംഭാവനകളുണ്ടായെന്നും എസ്ജികെ ചൂണ്ടിക്കാട്ടി. ഉറപ്പാണ് എല്‍ഡിഎഫ് ക്യാംപെയ്‌ന്റെ ഭാഗമായി എല്‍ഡിഎഫിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജാണ് ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
“എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും എടുത്തുപറയേണ്ട സംഭാവനയെന്ന് എനിക്ക് തോന്നുന്നത് ആരോഗ്യമേഖലയിലും പൊതു നിര്‍ണാണ മേഖലയിലുമായിരിക്കാം. കൂടാതെ വിദ്യാഭ്യാസ മേഖലയില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച പ്രാമുഖ്യം. ഏറ്റവും പ്രധാനപ്പെട്ട ചില സംഭാവനകള്‍ ഭാവിയ്ക്ക് വേണ്ടി നടപ്പാക്കാന്‍ ആരംഭിച്ച ചില പദ്ധതികളാണ്. പ്രധാനമായും സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പോലുള്ള ചില പദ്ധതികള്‍, കെ ഫോണ്‍ പോലുള്ള പദ്ധതികള്‍. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി ആരംഭിച്ചിരിക്കുന്ന നിരവധിയായ പ്രവര്‍ത്തനങ്ങള്‍ ഇതൊക്കെ എനിക്ക് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ്.“
സന്തോഷ് ജോര്‍ജ് കുളങ്ങര