Top

‘ഫോണ്‍ കൊടുത്തത് സ്വപ്‌നയ്ക്ക്, അവര്‍ വേറെ ആര്‍ക്കെങ്കിലും കൊടുത്തോയെന്ന് അറിയില്ല’; വിനോദിനിയെ അറിയില്ലെന്ന് സന്തോഷ് ഈപ്പന്‍

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയായ വിനോദിനി ബാലകൃഷ്ണനെ അറിയില്ലെന്ന് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍. കോടിയേരിയുടെ കുടുംബവുമായി തനിക്ക് പരിചയമില്ലെന്നും സ്വപ്‌നയ്ക്കാണ് ഐഫോണ്‍ നല്‍കിയതെന്നും സന്തോഷ് ഈപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സന്തോഷ് ഈപ്പന്റെ വാക്കുകള്‍: ”മുന്‍പ് ഒരു ഐഫോണ്‍ വിവാദമുണ്ടായി. ചെന്നിത്തലയ്ക്ക് കൊടുത്തെന്ന് പറഞ്ഞ്. അതിനെക്കുറിച്ചും എനിക്കൊന്നുമറിയില്ല. ഇന്നിപ്പം വീണ്ടും കോടിയേരിയുടെ ഭാര്യയ്ക്ക് കൊടുത്തെന്ന് പറഞ്ഞ്. ഈ രണ്ടും കാര്യങ്ങളെക്കുറിച്ചും എനിക്ക് അറിയില്ല. വിനോദിനി എന്നയാളെ എനിക്ക് അറിയില്ല. കോടിയേരിയുടെ ഭാര്യയാണെന്ന കാര്യം ഇന്നാണ് ഞാന്‍ അറിഞ്ഞത്. […]

6 March 2021 3:58 AM GMT

‘ഫോണ്‍ കൊടുത്തത് സ്വപ്‌നയ്ക്ക്, അവര്‍ വേറെ ആര്‍ക്കെങ്കിലും കൊടുത്തോയെന്ന് അറിയില്ല’; വിനോദിനിയെ അറിയില്ലെന്ന് സന്തോഷ് ഈപ്പന്‍
X

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയായ വിനോദിനി ബാലകൃഷ്ണനെ അറിയില്ലെന്ന് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍. കോടിയേരിയുടെ കുടുംബവുമായി തനിക്ക് പരിചയമില്ലെന്നും സ്വപ്‌നയ്ക്കാണ് ഐഫോണ്‍ നല്‍കിയതെന്നും സന്തോഷ് ഈപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സന്തോഷ് ഈപ്പന്റെ വാക്കുകള്‍: ”മുന്‍പ് ഒരു ഐഫോണ്‍ വിവാദമുണ്ടായി. ചെന്നിത്തലയ്ക്ക് കൊടുത്തെന്ന് പറഞ്ഞ്. അതിനെക്കുറിച്ചും എനിക്കൊന്നുമറിയില്ല. ഇന്നിപ്പം വീണ്ടും കോടിയേരിയുടെ ഭാര്യയ്ക്ക് കൊടുത്തെന്ന് പറഞ്ഞ്. ഈ രണ്ടും കാര്യങ്ങളെക്കുറിച്ചും എനിക്ക് അറിയില്ല. വിനോദിനി എന്നയാളെ എനിക്ക് അറിയില്ല. കോടിയേരിയുടെ ഭാര്യയാണെന്ന കാര്യം ഇന്നാണ് ഞാന്‍ അറിഞ്ഞത്. കോടിയേരിയെ പാര്‍ട്ടി സെക്രട്ടറിയെന്ന നിലയിലും പത്രങ്ങളിലൂടെയും സാധാരണക്കാര്‍ക്ക് അറിയാവുന്ന പോലെ എനിക്കുമറിയാം. വിനോദിനി ബാലകൃഷ്ണന് ഞാന്‍ ഫോണ്‍ കൊടുത്തിട്ടില്ല. കസ്റ്റംസില്‍ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമ്പോള്‍, സ്വപ്‌നയ്ക്ക് ഞാനാണ് ഫോണ്‍ നല്‍കിയതെന്ന് സ്വപ്‌ന സമ്മതിച്ചതാണ്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് സ്വപ്‌നയ്ക്കാണ് ഞാന്‍ ഫോണ്‍ നല്‍കിയത്. ഹോട്ടലിലെ ചടങ്ങില്‍ പരസ്യസ്ഥലം നല്‍കിയതിനുള്ള പ്രതിഫലമായിട്ടാണ് ഫോണുകള്‍ കൈമാറിയത്. ഞാന്‍ ആര്‍ക്കും നേരിട്ട് ഫോണ്‍ കൊടുത്തിട്ടില്ല. ഇനി സ്വപ്ന ഫോണ്‍ വേറെ ആര്‍ക്കെങ്കിലും കൊടുത്തോയെന്ന് എനിക്കറിയില്ല. അത് നമ്മള്‍ അന്വേഷിക്കേണ്ട കാര്യമില്ല.”

സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും ഒരു ഐഫോണും തനിക്ക് ലഭിച്ചിട്ടില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ രാവിലെ പറഞ്ഞിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് തനിക്ക് നോട്ടീസ് അയച്ചിട്ടില്ലെന്നും വിനോദിനി പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് വിനോദിനിയ്ക്ക് നോട്ടീസ് അയച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ ആരോപണങ്ങളെയെല്ലാം തള്ളിക്കൊണ്ടാണ് ഇപ്പോള്‍ വിനോദിനി രംഗത്തെത്തിയിരിക്കുന്നത്.

1.13 ലക്ഷം രൂപ വിലവരുന്ന ഐ ഫോണ്‍ വിനോദിനി ഉപയോഗിച്ചതായാണ് കസ്റ്റംസിന്റെ അവകാശവാദം. സന്തോഷ് ഈപ്പന്‍ വാങ്ങിയതില്‍ ഏറ്റവും വില കൂടിയ ഫോണാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ്ണക്കടത്ത് കേസ് വിവാദമാകുന്നതുവരെ ഈ ഫോണില്‍ ഒരു സിം കാര്‍ഡിട്ട് ഫോണ്‍ ഉപയോഗിച്ചെന്നും ഐഎംഇഎ നമ്പര്‍ പരിശോധിച്ച് സിം കാര്‍ഡും കസ്റ്റംസ് കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Next Story

Popular Stories