
ശിവശങ്കരൻ കുരുക്കായി യുവി ജോസിന്റെയും സന്തോഷ് ഈപ്പന്റെയും മൊഴി.കമ്മീഷൻ തുക നൽകിയശേഷം മാത്രമാണ് ശിവശങ്കരന് കാണാൻ അവസരം ലഭിച്ചതെന്ന് സന്തോഷ് ഈപ്പൻ.ശിവശങ്കറിൻ്റെ നിർബന്ധത്തിനു വഴങ്ങിയാണ് സന്തോഷ് ഈപ്പനെ കാണാൻ തയ്യാറായതെന്ന് യു വി ജോസ് എൻഫോഴ്സ്മെൻ്റിന് മൊഴി നൽകി.
എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്യലിൽ മൂന്നാം ദിവസവും നിർണ്ണായക ചോദ്യങ്ങളോട് എം ശിവശങ്കർ മൗനം പാലിക്കുമ്പോഴും എം ശിവശങ്കറിനെതിരെയുള്ള മൊഴികൾ ശക്തമാവുകയാണ്.ശിവശങ്കർ, യു വി ജോസ്, സന്തോഷ് ഈപ്പൻ എന്നിവരെ സംയുക്തമായി ചോദ്യം ചെയ്തപ്പോഴും മുൻ മൊഴി തന്നെ ആവർത്തിക്കുകയാണ് യു വി ജോസും സന്തോഷ് ഈപ്പനും. ലൈഫ് മിഷൻ കാരാർ ലഭിക്കുന്നതിനായി കമ്മീഷൻ നൽകുന്നതിന് മുൻപ് നാലുതവണ ശിവശങ്കറിനെ കാണാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പല കാര്യങ്ങൾ പറഞ്ഞ് ശിവശങ്കറിനെ കാണാൻ ഉള്ള അവസരം നിഷേധിക്കുകയായിരുന്നുവെന്ന് സന്തോഷ് ഈപ്പൻ ഇ ഡി യ്ക്ക് മൊഴി നൽകി.കമ്മീഷൻ നൽകിയ ശേഷമാണ് പിന്നീട് ശിവശങ്കറിനെ കാണാൻ അവസരം ലഭിച്ചത്.
കോടതിയിൽ നൽകിയത് സ്വപ്നസുരേഷ് നൽകിയ മൊബൈൽ ഫോണുകളുടെ വിവരങ്ങൾ ആയിരുന്നുവെന്നുമാണ് സന്തോഷ് ഈപ്പൻ്റെ മൊഴി. എന്നാൽ ഔദ്യോഗിക തിരക്കുകൾ കൊണ്ടാണ് ആദ്യത്തെ നാല് തവണ സന്തോഷ് ഈപ്പനെ കാണാൻ കഴിയാതിരുന്നത്. താൻ ആരിൽ നിന്നും മൊബൈൽഫോണുകൾ വാങ്ങിയിട്ടില്ലെന്നും ശിവശങ്കർ ഇ ഡി യ്ക്ക് മൊഴി നൽകി.
അതേ സമയം ശിവശങ്കറിൻ്റെ നിർബന്ധത്തിനു വഴങ്ങിയാണ് യുണിടാക് ഉടമ സന്തോഷ് ഈപ്പനെ കാണാൻ തയ്യാറായതെന്ന് ലൈഫ് മിഷൻ സി ഇ ഒ യു വി ജോസ് ഇ ഡി യോട് സമ്മതിച്ചു. കരാർ നൽകുന്നതിനുമുമ്പ് ആരുമായും കൂടിക്കാഴ്ച നടത്താറില്ല. ആരിൽനിന്നും കമ്മീഷൻ തുക കൈപ്പറ്റി കിട്ടില്ല എന്നും യു വി ജോസ് ഇ ഡി യ്ക്ക് മൊഴി നൽകി.എം ശിവശങ്കറിൻ്റെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ചും ഇ ഡി പരിശോധന ആരംഭിച്ചു.