Top

‘മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിട്ടില്ല, പണം കൈപറ്റിയത് ഖാലിദ്’; വടക്കാഞ്ചേരി ലൈഫ് മിഷനില്‍ സന്തോഷ് ഈപ്പന്‍

കൊച്ചി: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പ്രൊജക്ട് തനിക്ക് ലഭിക്കാന്‍ കാരണം കമ്മീഷന്‍ നല്‍കുമെന്നുള്ളത് കൊണ്ടാണെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍. 3 കോടി 80 ലക്ഷം രൂപ യുഎഇ കോണ്‍സുലേറ്റ് സിഎഫ്ഒ ഖാലിദിന് നേരിട്ട് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു സന്തോഷ് ഈപ്പന്‍. സ്വപ്‌ന സുരേഷിനെ ആദ്യമായി കാണുന്നത് റസ്‌റ്റോറന്റില്‍ വെച്ചാണ്. തന്റെ നിര്‍ബന്ധത്തിലാണ് കൂടിക്കാഴ്ചകള്‍ കോണ്‍സുലേറ്റിലേക്ക് മാറ്റിയത്. സംശയം തോന്നിയത് കൊണ്ടാണ് കൂടിക്കാഴ്ചകള്‍ അങ്ങോട്ടേക്ക് മാറ്റിയത്. കോണ്‍സുലേറ്റിന് വേണ്ടി […]

13 Oct 2020 9:42 AM GMT

‘മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിട്ടില്ല, പണം കൈപറ്റിയത് ഖാലിദ്’; വടക്കാഞ്ചേരി ലൈഫ് മിഷനില്‍ സന്തോഷ് ഈപ്പന്‍
X

കൊച്ചി: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പ്രൊജക്ട് തനിക്ക് ലഭിക്കാന്‍ കാരണം കമ്മീഷന്‍ നല്‍കുമെന്നുള്ളത് കൊണ്ടാണെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍. 3 കോടി 80 ലക്ഷം രൂപ യുഎഇ കോണ്‍സുലേറ്റ് സിഎഫ്ഒ ഖാലിദിന് നേരിട്ട് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു സന്തോഷ് ഈപ്പന്‍.

സ്വപ്‌ന സുരേഷിനെ ആദ്യമായി കാണുന്നത് റസ്‌റ്റോറന്റില്‍ വെച്ചാണ്. തന്റെ നിര്‍ബന്ധത്തിലാണ് കൂടിക്കാഴ്ചകള്‍ കോണ്‍സുലേറ്റിലേക്ക് മാറ്റിയത്. സംശയം തോന്നിയത് കൊണ്ടാണ് കൂടിക്കാഴ്ചകള്‍ അങ്ങോട്ടേക്ക് മാറ്റിയത്.

കോണ്‍സുലേറ്റിന് വേണ്ടി സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടതിനാലാണ് കമ്മീഷന്‍ നല്‍കിയത്. രണ്ട് മില്യണ്‍ കമ്മീഷന്‍ ആദ്യം ആവശ്യപ്പെട്ടത് ഖാലിദാണ്. കവടിയാറിലെ കഫെ കോഫീഡെയുടെ പരിസരത്ത് വെച്ചാണ് പണം നല്‍കിയത്. യുഎഇ കോണ്‍സുലേറ്റിന്റെ കാറിലെത്തിയാണ് പണം സ്വീകരിച്ചത്. ഒഴിഞ്ഞ ബാഗ് തരുന്നതിന് വേണ്ടി സ്വപ്‌ന വന്നു. ഖാലിദ് പിന്നീട് ഈജിപ്തിലേക്ക് പോയി.

കോണ്‍സുലേറ്റ് ജനറല്‍ നിര്‍ദേശിച്ചത് പ്രകാരമാണ് ശിവശങ്കറിനെ പോയി കണ്ടത്. കോണ്‍ട്രാക്ട് ഒപ്പിട്ടതിന് ശേഷമാണ് ശിവശങ്കറിനെ കണ്ടത്. പോയത് സാധാരണ നടപടി ക്രമങ്ങള്‍ സ്വീകരിച്ചാണ്. തന്റെ മുന്നില്‍ വച്ചാണ് ഹാബിറ്റാറ്റിനെ മാറ്റിയെന്ന് യുവി ജോസിനോട് ശിവശങ്കര്‍ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ പേര് ഒരു ചര്‍ച്ചകളിലും വന്നിട്ടില്ല. മുഖ്യമന്ത്രിയെ പത്രങ്ങളിലും ടിവി ചാനലുകളിലുമല്ലാതെ നേരിട്ട് കണ്ടിട്ടിട്ടില്ല. പണം വന്നതും പോയതും എങ്ങോട്ട് പോയെന്നും അറിയാം. അതില്‍ മുഖ്യമന്ത്രിയെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു.

കൊടുത്തത് ആർക്കൊക്കെ ? സന്തോഷ് ഈപ്പൻ ആദ്യമായി ക്യാമറക്ക് മുന്നിൽ

കൊടുത്തത് ആർക്കൊക്കെ ? സന്തോഷ് ഈപ്പൻ ആദ്യമായി ക്യാമറക്ക് മുന്നിൽ

Reporter Live द्वारा इस दिन पोस्ट की गई मंगलवार, 13 अक्तूबर 2020
Next Story