Top

സനൂപ് വധം; മൂന്ന് പ്രതികള്‍ കൂടി പിടിയില്‍

കേസിലെ മുഖ്യപ്രതി നന്ദനെ പൊലീസ് ദിവസങ്ങള്‍ക്ക് മുമ്പ് പിടികൂടിയിരുന്നു.

9 Oct 2020 5:41 AM GMT

സനൂപ് വധം; മൂന്ന് പ്രതികള്‍ കൂടി പിടിയില്‍
X

തൃശൂര്‍ ചിറ്റിലങ്ങാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍. അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കേസിലെ മുഖ്യപ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ നന്ദനെ പൊലീസ് ദിവസങ്ങള്‍ക്ക് മുമ്പ് പിടികൂടിയിരുന്നു.

സനൂപിനെ കൊലപ്പെടുത്തിയത് കൂട്ടമായി ആക്രമിച്ചാണെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇരുമ്പുവടികൊണ്ടി തലയ്ക്കടിച്ചെന്ന് നാലാം പ്രതി സൂരജ്് പൊലീസിനോട് പറഞ്ഞു. സനൂപിനെ വെട്ടുകത്തികൊണ്ട് വെട്ടിയെന്ന് അഞ്ചാം പ്രതി സുനീഷും മൊഴി നല്‍കി. മുഖ്യപ്രതി നന്ദനാണ് സനൂപിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. സുനീഷിനെയും സൂരജിനെയും രണ്ട് ദിവസം മുമ്പാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെഞ്ചിനും തലയ്ക്കും ഏറ്റ മാരകമായ മുറിവാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുണ്ടായിരുന്നു. സനൂപിന് തലയ്ക്കടിയേറ്റിട്ടുണ്ടെന്നും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

സനൂപ് ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിതരണത്തിനുള്ള പൊതിച്ചോറ് വീടുകളില്‍ പറഞ്ഞുറപ്പിച്ചശേഷം സുഹൃത്തിനോടൊപ്പം മടങ്ങുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സിപിഐഎം പ്രവര്‍ത്തകരായ വിപിന്‍ (28), മുട്ടില്‍ ജിതിന്‍ (25), അഭിജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. വിപിന്റെ പരുക്ക് ഗുരുതരമായിരുന്നു.

Next Story

Popular Stories