Top

‘ചോറ് വിളമ്പി വെച്ചിട്ട് ഉണ്ണാന്‍ അവന്‍ വന്നില്ല’; പട്ടിക ജാതി കമ്മീഷന്‍ സന്ദര്‍ശനത്തിനിടെ പൊട്ടിക്കരഞ്ഞ് സനൂപിന്റെ വലിയമ്മ

‘നമ്മുടെ നാട്ടില്‍ ദളിതര്‍ക്കെതിരായി പൊതുവെ അതിക്രമങ്ങളും പീഡനങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഒരു സമയമാണ്’

6 Oct 2020 9:44 PM GMT

‘ചോറ് വിളമ്പി വെച്ചിട്ട് ഉണ്ണാന്‍ അവന്‍ വന്നില്ല’; പട്ടിക ജാതി കമ്മീഷന്‍ സന്ദര്‍ശനത്തിനിടെ പൊട്ടിക്കരഞ്ഞ് സനൂപിന്റെ വലിയമ്മ
X

തൃശൂര്‍ പുതുശ്ശേരി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ കമ്മീഷന്‍ കേസ് എടുക്കും. ശക്തമായ നടപടികള്‍ സ്വീകരിച്ചു മുന്നോട്ട് പോകുമെന്ന് കമ്മീഷന്‍ അംഗവും മുന്‍ എംപിയുമായ എസ് അജയകുമാര്‍ പറഞ്ഞു. ഒരു നാടിന്റെയാകെ പ്രതീക്ഷ ആയിരുന്നു ആ ഉശിരനായ ചെറുപ്പക്കാരന്‍. ഈ ചെറുപ്രായത്തില്‍ തന്നെ നേതൃത്വപരമായ സമൂഹ്യപ്രവര്‍ത്തനം നടത്തിയിരുന്നു സനൂപ് നാളെ ഈ സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രധാനപെട്ട പല ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് ഉയര്‍ന്നുവരേണ്ടവനായിരുന്നെന്നും ചൂണ്ടിക്കാട്ടി.

വീട് സന്ദര്‍ശിക്കുന്നതിനിടെ സനൂപിന്റെ വലിയമ്മ വിലാസിനി പൊട്ടിക്കരഞ്ഞു. താന്‍ സനൂപിന് ചോറുവിളമ്പി കാത്തിരിക്കുകയായിരുന്നെന്നും ഉണ്ണാന്‍ അവന്‍ വന്നില്ലെന്നും വലിയമ്മ വിലപിച്ചു. മൂന്ന് ആയപ്പോഴേക്കും അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട സനൂപിനെ വലിയമ്മ വിലാസിനിയാണ് വളര്‍ത്തിയത്.

S Ajayakumar द्वारा इस दिन पोस्ट की गई मंगलवार, 6 अक्तूबर 2020

ആ നാട്ടില്‍ ചെന്നപ്പോള്‍ സനൂപ് അനാഥനാണെന്ന് വിശ്വസിക്കാന്‍ ആവുന്നില്ലെന്ന് എസ് അജയയകുമാര്‍ പറഞ്ഞു. ഒരു നാട് മൊത്തം അവനെ ഓര്‍ത്ത് വിങ്ങി പൊട്ടുകയാണ്. കണ്ടുനില്‍ക്കാന്‍ ആവാത്തവിധം വിഷമകരമായ അവസ്ഥയാണ് അനുഭവപ്പെട്ടത്. നമ്മുടെ നാട്ടില്‍ ദളിതര്‍ക്കെതിരായി പൊതുവെ അതിക്രമങ്ങളും പീഡനങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഒരു സമയമാണ്. അനിതര സാധാരണമായ രൂപത്തില്‍ 10-26 വയസാകുമ്പോഴേക്കും സാമൂഹിക സേവന രംഗത്തും രാഷ്ട്രീയ രംഗത്തും ശ്രദ്ധിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരനായിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു. അങ്ങനെയുള്ള ഒരു ചെറുപ്പക്കാരനെയാണ് ഇരുട്ടിന്റെ മറവില്‍ ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയത്. ഒരിക്കലും ആവര്‍ത്തിക്കാന്‍ കഴിയാത്ത തരത്തിലുള്ള ശക്തമായ നടപടി എല്ലാ ഏജന്‍സികളുടെ ഭാഗത്തുനിന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ദളിത് സമൂഹത്തില്‍ പെട്ട സനൂപിന്റെ ഈ നിഷ്ടൂരമായ കൊലപാതകത്തില്‍ സംസ്ഥാന പട്ടിക ജാതി- പട്ടിക വര്‍ഗ കമ്മീഷന്‍ കേസ് എടുക്കാന്‍ തീരുമാനിച്ചു. കമ്മീഷന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു മുന്നോട്ട് പോകുന്നതാണ്.

എസ് അജയകുമാര്‍

പുതുശേരി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ ചൊവ്വന്നൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ സനൂപ് ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിതരണത്തിനുള്ള പൊതിച്ചോറ് വീടുകളില്‍ പറഞ്ഞുറപ്പിച്ചശേഷം സുഹൃത്തിനോടൊപ്പം മടങ്ങുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ നന്ദനന്‍, അരണംകോട്ട് വീട്ടില്‍ അഭയ്ജിത്ത്, മരിയോന്‍ എന്ന കരിമ്പനയ്ക്കല്‍ സതീഷ്, ആവേന്‍ വീട്ടില്‍ ശ്രീരാഗ് എന്നിവരെ പൊലീസ് തിരയുകയാണ്. സിപിഐഎം പ്രവര്‍ത്തകരായ വിപിന്‍ (28), മുട്ടില്‍ ജിതിന്‍ (25), അഭിജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. വിപിന്റെ പരിക്ക് ഗുരുതരമാണ്.

Next Story