Top

ശക്തമായ രോഗപ്രതിരോധ ശേഷി പ്രകടിപ്പിച്ച് പുതിയ കൊവിഡ് വാക്‌സിൻ; നിർമ്മാണപ്രക്രിയയുമായി മുന്നോട്ടു പോകാൻ സനോഫിയും ജിഎസ്‌കെയും

പാരിസ്: ഫ്രാന്‍സിന്റെ സനോഫി, ബ്രിട്ടന്റെ ജിഎസ്‌കെ എന്നീ വാക്‌സിനുകള്‍ കൊവിഡിനെതിരെ ശക്തമായ രോഗപ്രതിരോധ ശേഷി കാഴ്ച വെക്കുന്നതായി റിപ്പോർട്ടുകൾ. ആദ്യഘട്ടത്തിൽ നടത്തിയ പരിശോധനകളിലാണ് വാക്സിൻ മികച്ച പ്രതികരണം നൽകുന്നതായി കമ്പനി അറിയിക്കുന്നത്. വാക്സിനുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട പഠനത്തിന്റെ ഫലങ്ങൾ വരും ആഴ്ചകളിൽ നിർണ്ണായക തീരുമാനം എടുക്കാൻ സഹായിക്കുമെന്ന് ഇരുകമ്പനികളും അറിയിക്കുന്നു. പ്രായമായവരില്‍ നടത്തിയ പരീക്ഷണങ്ങൾ കാര്യമായ ഫലങ്ങള്‍ നൽകാത്തതിനെത്തുടര്‍ന്ന് 2021 അവസാനത്തോടെ മാത്രമേ തങ്ങളുടെ വാക്‌സിന്‍ തയ്യാറാകൂ എന്ന് ഇവർ മുൻപ് പ്രഖ്യാപിച്ചിരുന്നു. പരീക്ഷണാത്മക വാക്സിൻ […]

17 May 2021 2:55 AM GMT

ശക്തമായ രോഗപ്രതിരോധ ശേഷി പ്രകടിപ്പിച്ച് പുതിയ കൊവിഡ് വാക്‌സിൻ; നിർമ്മാണപ്രക്രിയയുമായി മുന്നോട്ടു പോകാൻ സനോഫിയും ജിഎസ്‌കെയും
X

പാരിസ്: ഫ്രാന്‍സിന്റെ സനോഫി, ബ്രിട്ടന്റെ ജിഎസ്‌കെ എന്നീ വാക്‌സിനുകള്‍ കൊവിഡിനെതിരെ ശക്തമായ രോഗപ്രതിരോധ ശേഷി കാഴ്ച വെക്കുന്നതായി റിപ്പോർട്ടുകൾ. ആദ്യഘട്ടത്തിൽ നടത്തിയ പരിശോധനകളിലാണ് വാക്സിൻ മികച്ച പ്രതികരണം നൽകുന്നതായി കമ്പനി അറിയിക്കുന്നത്.

വാക്സിനുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട പഠനത്തിന്റെ ഫലങ്ങൾ വരും ആഴ്ചകളിൽ നിർണ്ണായക തീരുമാനം എടുക്കാൻ സഹായിക്കുമെന്ന് ഇരുകമ്പനികളും അറിയിക്കുന്നു. പ്രായമായവരില്‍ നടത്തിയ പരീക്ഷണങ്ങൾ കാര്യമായ ഫലങ്ങള്‍ നൽകാത്തതിനെത്തുടര്‍ന്ന് 2021 അവസാനത്തോടെ മാത്രമേ തങ്ങളുടെ വാക്‌സിന്‍ തയ്യാറാകൂ എന്ന് ഇവർ മുൻപ് പ്രഖ്യാപിച്ചിരുന്നു.

പരീക്ഷണാത്മക വാക്സിൻ ‘ആന്റിബോഡി പ്രതികരണങ്ങളെ നിർവീര്യമാക്കുന്നു’ എന്നാണ് പ്രസ്താവിക്കുന്നത്. 722 വോളന്റിയർമാരിൽ നടത്തിയ രണ്ടാം ഘട്ട പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ വിവരങ്ങൾ. ലോകമൊട്ടാകെ നടത്തുന്ന സുപ്രധാനമായ മൂന്നാം ഘട്ട പഠനം വരും ആഴ്ചകളിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൂചിപ്പിക്കുന്നു.

ആഗോളതലത്തിൽ തന്നെയുള്ള പൊതുജനാരോഗ്യരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിൽ ഈ വാക്സിൻ ഒരു പങ്കുവഹിക്കുന്നുണ്ടെന്ന് രണ്ടാം ഘട്ട പരീക്ഷണ ഫലങ്ങൾ സ്ഥിരീകരിക്കുന്നതായി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സനോഫി പാസ്ചറിന്റെ ആഗോള തലവനുമായ തോമസ് ട്രയോംഫ് പറഞ്ഞു. ഒന്നിലധികം വാക്സിനുകൾ ആവശ്യമായി വരുന്ന ഈ സന്ദർഭത്തിൽ ഫലപ്രദമായ ബൂസ്റ്റർ വാക്സിനുകളുടെ ആവശ്യകത വർദ്ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story