Top

’39കാരന്‍ പയ്യന്റെ ആ ഡൈവ്’; റണ്ണൗട്ടില്‍ ‘തല’യോളം വരില്ല സഞ്ജുവിന്റെ കേമത്തരം, വീഡിയോ

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ താരങ്ങളെ നിരീക്ഷകര്‍ എപ്പോഴും മഹേന്ദ്ര സിംഗ് ധോണിയുമായിട്ടാണ് താരതമ്യം ചെയ്യാറ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ധോണിയെന്ന് തെളിയിക്കാന്‍ ഈ താരതമ്യ രീതി മാത്രം പരിശോധിച്ചാല്‍ മതിയാവും. സഞ്ജു സാംസണും ഋഷഭ് പന്തുമെല്ലാം വിക്കറ്റിന് പിന്നില്‍ മികവ് തെളിയിക്കുന്നവരാണെങ്കിലും കേമന്‍ ധോണി തന്നെയാണ്. ഇന്നലെ നടന്ന രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിനിടെയുണ്ടായ ഒരു സംഭവം ഇതുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. ചേതന്‍ സകറിയ എറിഞ്ഞ 14ാമത്തെ […]

20 April 2021 4:36 AM GMT

’39കാരന്‍ പയ്യന്റെ ആ ഡൈവ്’; റണ്ണൗട്ടില്‍ ‘തല’യോളം വരില്ല സഞ്ജുവിന്റെ കേമത്തരം, വീഡിയോ
X

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ താരങ്ങളെ നിരീക്ഷകര്‍ എപ്പോഴും മഹേന്ദ്ര സിംഗ് ധോണിയുമായിട്ടാണ് താരതമ്യം ചെയ്യാറ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ധോണിയെന്ന് തെളിയിക്കാന്‍ ഈ താരതമ്യ രീതി മാത്രം പരിശോധിച്ചാല്‍ മതിയാവും. സഞ്ജു സാംസണും ഋഷഭ് പന്തുമെല്ലാം വിക്കറ്റിന് പിന്നില്‍ മികവ് തെളിയിക്കുന്നവരാണെങ്കിലും കേമന്‍ ധോണി തന്നെയാണ്. ഇന്നലെ നടന്ന രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിനിടെയുണ്ടായ ഒരു സംഭവം ഇതുമായി ചേര്‍ത്തുവായിക്കാവുന്നതാണ്.

ചേതന്‍ സകറിയ എറിഞ്ഞ 14ാമത്തെ ഓവറില്‍ രണ്ട് ചെന്നൈ ബാറ്റ്‌സ്മാന്മാര്‍ പുറത്തായി. സമ്മര്‍ദ്ദം മുതലെടു്ക്കാന്‍ സഞ്ജു തെവാട്ടിയയെ കൊണ്ടുവന്നു. ആദ്യ പന്ത് ജഡ്ഡു സിംഗിളെടുത്ത് ധോണിക്ക് സ്‌ട്രൈക് നല്‍കി. പൊതുവെ സിഗിളും ഡബിളുമെടുത്ത് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനാണ് ധോണിയും ജഡേജയും ശ്രമിക്കുക. രണ്ടാം പന്തില്‍ ധോണി അത്തരത്തില്‍ ഒരു ശ്രമം നടത്തിയെങ്കിലും പരായജയപ്പെട്ടു. സിഗിംളെടുക്കാന്‍ ഓടിയ ധോണിയോട് ജഡേജ തിരികെ ക്രീസിലെത്താന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും പന്തെടുക്ക് ഫീല്‍ഡര്‍ സഞ്ജുവിന് നേരെ എറിഞ്ഞിരുന്നു.

എന്നാല്‍ ഫുള്‍ സ്‌ട്രെച്ചില്‍ ഡൈവ് ചെയ്ത ധോണി ക്രീസില്‍ കൃത്യമായി എത്തിച്ചേര്‍ന്നു. ഇതോടെ ധോണിയെ റണ്ണൗട്ട് ചെയ്യാന്‍ മാത്രം സഞ്ജു ആയിട്ടില്ലെന്ന് തരത്തില്‍ ട്രോളുകളും ഉയര്‍ന്നു. വിക്കറ്റ് കീപ്പിംഗില്‍ വ്യത്യസ്ഥമായ ശൈലി സ്വീകരിക്കുന്ന രണ്ടു പേരാണ് ധോണിയും സഞ്ജുവും, താരതമ്യങ്ങള്‍ ഗൗരവങ്ങളായിട്ടല്ല ആരാധകരും സ്വീകരിച്ചിരിക്കുന്നത്.

വീഡിയോ കാണാം.

Next Story

Popular Stories