IPL 2021

‘തന്ത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്, പഞ്ചാബിന്റെ എക്‌സ് ഫാക്ടര്‍ യുവതാരം’; സഞ്ജുവിന് തുറുപ്പുചീട്ട് ഇറക്കേണ്ടി വരും

ഐപിഎല്ലിന്റെ ഓരോ സീസണ്‍ കഴിയുമ്പോഴും നായകനും കോച്ചിനുമുള്ള പ്രാധാന്യവും ജോലിയും വര്‍ധിച്ചുവരികയാണ്. ഓരോ മത്സരത്തിലും പരാജയപ്പെടുമ്പോള്‍ നായകനെതിരെ ചോദ്യങ്ങളുയരുന്നതും മാനേജർ സമ്മർദ്ദത്തിലാവുന്നതും ഇതുകൊണ്ടു തന്നെയാണ്. കഴിഞ്ഞ സീസണില്‍ മികച്ച രീതിയില്‍ തുടങ്ങിയ ശേഷം അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് നായകനായ സ്റ്റീവ് സ്മിത്തിനെ പുറത്തിക്കി. പകരക്കാരനായി എത്തിയിരിക്കുന്ന മലയാളി സഞ്ജുവിനും തന്ത്രങ്ങളുടെ കാര്യത്തില്‍ കൃത്യത പാലിച്ചെ മതിയാവൂ.

മറുവശത്ത് പരിചയ സമ്പന്നനായ കെ.എല്‍ രാഹുലിന് സാധ്യതകളേറെയാണ്. ഇന്ത്യയിലെ സ്ലോ പിച്ചുകളില്‍ തന്ത്രം മെനയാന്‍ ശക്തനായ അനില്‍ കുബ്ലെയുടെ സാന്നിദ്ധ്യവും പഞ്ചാബ് പാളയത്തെ ശക്തരാക്കുന്നുണ്ട്. അഞ്ച് കോടിയിലേറെ രൂപയ്ക്ക് ടീമിലെടുത്ത ഷാരൂഖ് ഖാന്‍ ടീമിന്റെ എക്‌സ് ഫാക്ടറാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. രാജസ്ഥാന്റെ സൂപ്പര്‍ താരം ജോഫ്രാ ആര്‍ച്ചറി്‌ന്റെ അസാന്നിദ്ധ്യവും ഇതുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. ആദ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും ജോഫ്രാ ഇല്ലാതെ റോയല്‍സ് വിയര്‍ക്കുമെന്ന് തീര്‍ച്ച.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് ഫ്രാഞ്ചൈസി സ്വന്തമാക്കിയ ക്രിസ് മോറിസ് തന്നെയാണ് രാജസ്ഥാന്റെ തുറുപ്പുചീട്ട്. പഞ്ചാബിനെതിരായ മത്സരത്തില്‍ ആദ്യവസാനം വരെ മോറിസിന്റെ പ്രകടനം നിര്‍ണായക പങ്കുവഹിക്കും. സഞ്ജുവിന്റെ ആക്രമണ ബാറ്റിംഗ് കാഴ്ച്ചവെക്കാന്‍ സാധിക്കുകയും ബെന്‍ സ്റ്റോക്‌സ് ഫോമിലേക്ക് ഉയരുകയും ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമാക്കാം. എന്നാല്‍ മറുവശത്ത് ക്രിസ് ഗെയിലിനെ പിടിച്ചുനിര്‍ത്താന്‍ പ്രത്യേക ശ്രദ്ധ നല്‍കിയില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടു പോകുമെന്ന് തീര്‍ച്ച.

Covid 19 updates

Latest News