IPL 2021

സഞ്ജു സാംസണ്‍ ഇനി രാജസ്ഥാന്റെ ക്യാപ്റ്റന്‍; ഐപിഎല്‍ ടീമിനെ നയിക്കുന്ന ആദ്യ മലയാളി

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഐപിഎല്‍ ടീമിനെ നയിക്കുന്ന ആദ്യമലയാളിയാണ് സഞ്ജു. 26-ാം വയസില്‍ നായകസ്ഥാനം ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാംപ്റ്റന്‍ സ്ഥാനം ലഭിച്ചത് വലിയ അംഗീകാരമായാണ് കാണുന്നതെന്ന് സഞ്ജു പ്രതികരിച്ചു.

ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ടീമിനെ നയിക്കാനാവുന്നതില്‍ അഭിമാനമുണ്ട്. രാഹുല്‍ ദ്രാവിഡ് അടക്കമുള്ള മുന്‍ഗാമികളെ മാതൃകയാക്കും.

സഞ്ജു സാംസണ്‍

നിലവിലെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് നിയമനം. സംഗക്കാരയാണ് ടീം ഡയറക്ടര്‍. ഒരു പുതിയ അധ്യായം തുടങ്ങുകയാണെന്ന് ട്വീറ്റോടെ രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Latest News