Top

‘എട്രാ മോനെ എട്രാ’; ശ്രീശാന്തിന്റെ പന്തില്‍ ക്യാച്ച്, സഞ്ജുവിന്റെ ആഹ്ളാദം പിടിച്ചെടുത്ത് സ്റ്റംമ്പ് മൈക്ക്

മുംബൈക്കെതിരായ മത്സരത്തിനിടെ കേരളാ നായകന്‍ സഞ്ജു സാംസണിന്റെ രസകരമായ ആഹ്ളാദ പ്രകടനം പിടിച്ചെടുത്ത് സ്റ്റംമ്പ് മൈക്ക്. എസ് ശ്രീശാന്ത് എറിഞ്ഞ പന്ത്രാണ്ടാമത്തെ ഓവറിലായിരുന്നു സംഭവം. ശ്രീ എറിഞ്ഞ മൂന്നാമത്തെ പന്ത് കളിക്കാന്‍ ശ്രമിച്ച നിധീഷ് റാണയക്ക് പിഴച്ചു. ഉയര്‍ന്ന് പൊങ്ങിയ പന്ത് 30-യാര്‍ഡ് സര്‍ക്കിളില്‍ നിലയുറപ്പിച്ച എസ് നിസാറിനെ നേരെയെത്തി. പന്ത് പൊങ്ങിയ ഉടന്‍ വിക്കറ്റിന് പിന്നില്‍ നിന്ന് സഞ്ജുവിന്റെ ആക്രോശം സ്റ്റംമ്പ് മൈക്ക് പിടിച്ചെടുത്തു. ‘എട്രാ മോനെ, എട്രാ’ എന്നായിരുന്നു സഞ്ജുവിന്റെ വാക്കുകള്‍. ക്യാച്ച് സുരക്ഷിതമായി […]

16 Jan 2021 10:59 AM GMT

‘എട്രാ മോനെ എട്രാ’; ശ്രീശാന്തിന്റെ പന്തില്‍ ക്യാച്ച്, സഞ്ജുവിന്റെ ആഹ്ളാദം പിടിച്ചെടുത്ത് സ്റ്റംമ്പ് മൈക്ക്
X

മുംബൈക്കെതിരായ മത്സരത്തിനിടെ കേരളാ നായകന്‍ സഞ്ജു സാംസണിന്റെ രസകരമായ ആഹ്ളാദ പ്രകടനം പിടിച്ചെടുത്ത് സ്റ്റംമ്പ് മൈക്ക്. എസ് ശ്രീശാന്ത് എറിഞ്ഞ പന്ത്രാണ്ടാമത്തെ ഓവറിലായിരുന്നു സംഭവം. ശ്രീ എറിഞ്ഞ മൂന്നാമത്തെ പന്ത് കളിക്കാന്‍ ശ്രമിച്ച നിധീഷ് റാണയക്ക് പിഴച്ചു. ഉയര്‍ന്ന് പൊങ്ങിയ പന്ത് 30-യാര്‍ഡ് സര്‍ക്കിളില്‍ നിലയുറപ്പിച്ച എസ് നിസാറിനെ നേരെയെത്തി.

പന്ത് പൊങ്ങിയ ഉടന്‍ വിക്കറ്റിന് പിന്നില്‍ നിന്ന് സഞ്ജുവിന്റെ ആക്രോശം സ്റ്റംമ്പ് മൈക്ക് പിടിച്ചെടുത്തു. ‘എട്രാ മോനെ, എട്രാ’ എന്നായിരുന്നു സഞ്ജുവിന്റെ വാക്കുകള്‍. ക്യാച്ച് സുരക്ഷിതമായി നിസാര്‍ കൈകളിലൊതുക്കിയപ്പോള്‍ സഞ്ജു ചിരിച്ചു കൊണ്ട് ശ്രീശാന്തിന് അടുത്തെത്തി ആഹ്ളാദം പങ്കിടുകയും ചെയ്തു. ഡെല്‍ഹി നായകന്‍ ശിഖര്‍ ധവാനെയും ശ്രീശാന്ത് മത്സരത്തില്‍ പുറത്താക്കിയിരുന്നു.

ടൂര്‍ണമെന്റിലെ അടുത്ത മത്സരത്തില്‍ കേരളം ആന്ധ്രാ പ്രദേശിനെ നേരിടും. നാളെ ഉച്ചയ്ക്ക് 12നാണ് മത്സരം. അതേസമയം ബൗളര്‍മാര്‍ ഫോമിലേക്ക് ഉയരാത്തത് കേരളത്തിന് വിനയാവാനാണ് സാധ്യത. മുംബൈ, ഡല്‍ഹി ടീമുകളുമായുള്ള മത്സരത്തില്‍ കുറ്റന്‍ സ്‌കോറാണ് കേരളം വഴങ്ങിയത്. ഇത് തുടര്‍ന്നാല്‍ വരും മത്സരങ്ങളില്‍ കേരളം വിയര്‍ക്കും.

Next Story

Popular Stories