Top

‘ഉത്തപ്പയ്ക്ക് വയസായെന്നും സഞ്ജുവിന് കളിക്കാനറിയില്ലെന്നും ആക്ഷേപിക്കുന്നവര്‍ക്ക്’; ബാറ്റുകൊണ്ട് മറുപടി

വിജയ് ഹസാരെ ട്രോഫിക്ക് തൊട്ട്മുന്‍പ് നടന്ന ഐപിഎല്‍ താരലേലത്തില്‍ നാല് കേരളാ താരങ്ങളെ വിവിധ ടീമുകള്‍ സ്വന്തമാക്കിയിരുന്നു. വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ബേബി, ജലജ് സക്‌സേന എന്നിവരെയാണ് വിവിധ ടീമുകള്‍ സ്വന്തമാക്കിയത്. റോബിന്‍ ഉത്തപ്പയും രാജസ്ഥാന്റെ നായകന്‍ സഞ്ജു സാംസണും നേരത്തെ തന്നെ ഐപിഎല്ലില്‍ സ്ഥാനുമുറപ്പിച്ചിരുന്നു. യുവതാരങ്ങള്‍ക്ക് സെലക്ഷന്‍ കിട്ടിയതിന് പിന്നാലെ റോബിന്‍ ഉത്തപ്പയുടെ പ്രായവും സഞ്ജു സാംസണിന്റെ ഫോമില്ലാഴ്മയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. നേരത്തെ ഇരുവരും രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളായിരുന്നു. റോയല്‍സിന്റെ ചിരവൈരികളായ […]

24 Feb 2021 8:29 AM GMT

‘ഉത്തപ്പയ്ക്ക് വയസായെന്നും സഞ്ജുവിന് കളിക്കാനറിയില്ലെന്നും ആക്ഷേപിക്കുന്നവര്‍ക്ക്’; ബാറ്റുകൊണ്ട് മറുപടി
X

വിജയ് ഹസാരെ ട്രോഫിക്ക് തൊട്ട്മുന്‍പ് നടന്ന ഐപിഎല്‍ താരലേലത്തില്‍ നാല് കേരളാ താരങ്ങളെ വിവിധ ടീമുകള്‍ സ്വന്തമാക്കിയിരുന്നു. വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ബേബി, ജലജ് സക്‌സേന എന്നിവരെയാണ് വിവിധ ടീമുകള്‍ സ്വന്തമാക്കിയത്. റോബിന്‍ ഉത്തപ്പയും രാജസ്ഥാന്റെ നായകന്‍ സഞ്ജു സാംസണും നേരത്തെ തന്നെ ഐപിഎല്ലില്‍ സ്ഥാനുമുറപ്പിച്ചിരുന്നു.

യുവതാരങ്ങള്‍ക്ക് സെലക്ഷന്‍ കിട്ടിയതിന് പിന്നാലെ റോബിന്‍ ഉത്തപ്പയുടെ പ്രായവും സഞ്ജു സാംസണിന്റെ ഫോമില്ലാഴ്മയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. നേരത്തെ ഇരുവരും രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളായിരുന്നു. റോയല്‍സിന്റെ ചിരവൈരികളായ ടീമുകളുടെ ആരാധകരാണ് പ്രധാനമായും പരിഹാസുമായി രംഗത്ത് വന്നത്. നിലവിലല്‍ ഉത്തപ്പ ചെന്നൈയിലേക്ക് ചേക്കേറിയിട്ടുണ്ട്. എന്നാല്‍ വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയാണ് റോബിന്‍ ഉത്തപ്പ ബാറ്റുകൊണ്ട് നല്‍കിയത്.

വിജയ് ഹസാരെ ട്രോഫിയില്‍ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയുമായി ഉത്തപ്പ വിമര്‍ശകരുടെ വായടപ്പിച്ചു. ടി20യെക്കാള്‍ ഫിറ്റ്‌നസ് ആവശ്യമുള്ള ഏകദിനത്തിലാണ് ഉത്തപ്പയുടെ പ്രകടനമെന്നും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ആദ്യ മത്സരത്തില്‍ ഒഡിഷയ്‌ക്കെതിരെ 107, രണ്ടാം മത്സരത്തില്‍ ഉത്തര്‍പ്രദേശിനെതിരെ 81, മൂന്നാം മത്സരത്തില്‍ റെയില്‍വേസിനെതിരെ 100 എന്നിങ്ങനെയായിരുന്നു മുന്‍ ഇന്ത്യന്‍ താരത്തിന്റെ പ്രകടനം.

സഞ്ജുവിന്റെ ഫോമില്ലാഴ്മയാണ് മറ്റൊരു വിമര്‍ശനം. വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഒഡിഷയ്‌ക്കെതിരെ 4, രണ്ടാം മത്സരത്തില്‍ ഉത്തര്‍പ്രദേശിനെതിരെ 29 എന്നിങ്ങെനെയായിരുന്ന സഞ്ജുവിന്റെ സ്‌കോര്‍. എന്നാല്‍ മൂന്നാം മത്സരത്തില്‍ കളി മാറി. ഉത്തപ്പയും വിഷ്ണു വിനോദും സെഞ്ച്വറി നേടിയ മത്സരത്തില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. വെറും 29 പന്തില്‍ സഞ്ജു 61 റണ്‍സ് അടിച്ചുകൂട്ടി. ഏകദിനത്തിലാണെങ്കിലും ടി20 ശൈലിയിലായിരുന്നു റോയല്‍സ് നായകന്റെ പ്രകടനം.

Next Story

Popular Stories