ഇ ശ്രീധരന് പകരം സഞ്ജു സാംസണ്; കേരളത്തിന്റെ പുതിയ പ്രതീകത്തെ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
കേരളത്തിന്റെ ഐക്കണ്‍ സ്ഥാനത്തു നിന്നും ഇ ശ്രീധരനെ തെരഞ്ഞെടുപ്പ് കമ്മീഷന് മാറ്റിയതിനു പിന്നാലെ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ഐക്കണാക്കി തെരഞ്ഞെടുത്തു. നേരത്തെയുള്ള ഐക്കണായിരുന്ന കെഎസ് ചിത്രയും ഐക്കണായി തുടരും. വോട്ടര്‍മാരെ ബോധവത്കരിക്കാനും ജനങ്ങളെ വോട്ട് ചെയ്യുന്നതിലേക്ക് അടുപ്പിക്കുന്നതിനുമാണ് കമ്മീഷന് ഐക്കണുകളെ വെക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകളില്‍ ഇ ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്ദ്ദശിച്ചതിനു പിന്നാലെയാണ് സഞ്ജു സാംസണിനെ ഐക്കണാക്കിയത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍ ആയിരുന്നു […]

കേരളത്തിന്റെ ഐക്കണ്‍ സ്ഥാനത്തു നിന്നും ഇ ശ്രീധരനെ തെരഞ്ഞെടുപ്പ് കമ്മീഷന് മാറ്റിയതിനു പിന്നാലെ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ഐക്കണാക്കി തെരഞ്ഞെടുത്തു. നേരത്തെയുള്ള ഐക്കണായിരുന്ന കെഎസ് ചിത്രയും ഐക്കണായി തുടരും. വോട്ടര്‍മാരെ ബോധവത്കരിക്കാനും ജനങ്ങളെ വോട്ട് ചെയ്യുന്നതിലേക്ക് അടുപ്പിക്കുന്നതിനുമാണ് കമ്മീഷന് ഐക്കണുകളെ വെക്കുന്നത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകളില്‍ ഇ ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്ദ്ദശിച്ചതിനു പിന്നാലെയാണ് സഞ്ജു സാംസണിനെ ഐക്കണാക്കിയത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍ ആയിരുന്നു ഇ ശ്രീധരന്. നിയമസഭാ തെരഞ്ഞെടുപ്പിലും ഇദ്ദേഹത്തെ ഐക്കണാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ഇ ശ്രീധരന് ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ഐക്കണ്‍ സ്ഥാനത്തു നിന്നും ചിത്രം നീക്കാന്‍ തീരുമാനിച്ചത്. ബിജെപിയില്‍ അംഗത്വമെടുത്തതോടെ ഇ ശ്രീധരന് നിഷപക്ഷതയില്ലാതായി. ഇതിനാല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പോസ്റ്ററുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ശ്രീധരന് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നതിനു പിന്നാലെയുണ്ടായ സ്വാഭാവിക നടപടിയാണിതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയത്.
2019 ലെ തെരഞ്ഞെടുപ്പില്‍ കെഎസ് ചിത്രയെയും ഇ ശ്രീധരനെയുമായിരുന്നു ഐക്കണായി പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുവരെയും ഐക്കണായി മുന്നോട്ട് കൊണ്ടു പോവാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇവര്‍ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ പോസ്റ്ററുകളിലും ഇ ശ്രീധരന്റെയും കെഎസ് ചിത്രയുടെയും ഫോട്ടോകളുണ്ടായിരുന്നു.