Top

ലങ്കൻ യുദ്ധത്തിന് മുന്നോടിയായി അടിച്ച് തകർത്ത് സഞ്ജു, ഇര സഹ കളിക്കാരന്‍ തന്നെ; വീഡിയോ

ശ്രീലങ്കൻ പര്യടനത്തിനു മുന്നോടിയായി നടന്ന പരിശീല മത്സരങ്ങളിൽ അടിച്ചു തകർത്ത് ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാസംൺ. സഞ്ജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പരിശീലന വീഡിയോയിലാണ് വെടിക്കെട്ട് പ്രകടനം. നേരത്തെ സാംസണെ ടീമിലുൾപ്പെടുത്തണമെന്ന് ഇതിഹാസ താരം വിവിഎസ് ലക്ഷ്മൺ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഓപ്പണറായി പ്രഥ്വി ഷായും ഇറങ്ങണം. മൂന്നാമതായി സൂര്യകുമാർ യാദവും പിന്നെ സഞ്ജുവിനും അവസരം നൽകണം. ലക്ഷ്മൺ പറയുന്നു. മധ്യനിരയിൽ ആധിപത്യം സ്ഥാപിക്കാൻ സഞ്ജുവിന് സാധിക്കുമെന്നാണ് ആരാധകരുടെയും വിലയിരുത്തൽ. ക്രീസിൽ നിലയുറപ്പിക്കാൻ സമയം ലഭിച്ചു കഴിഞ്ഞാൽ […]

15 July 2021 6:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലങ്കൻ യുദ്ധത്തിന് മുന്നോടിയായി അടിച്ച് തകർത്ത് സഞ്ജു, ഇര സഹ കളിക്കാരന്‍ തന്നെ;  വീഡിയോ
X

ശ്രീലങ്കൻ പര്യടനത്തിനു മുന്നോടിയായി നടന്ന പരിശീല മത്സരങ്ങളിൽ അടിച്ചു തകർത്ത് ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാസംൺ. സഞ്ജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പരിശീലന വീഡിയോയിലാണ് വെടിക്കെട്ട് പ്രകടനം. നേരത്തെ സാംസണെ ടീമിലുൾപ്പെടുത്തണമെന്ന് ഇതിഹാസ താരം വിവിഎസ് ലക്ഷ്മൺ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഓപ്പണറായി പ്രഥ്വി ഷായും ഇറങ്ങണം. മൂന്നാമതായി സൂര്യകുമാർ യാദവും പിന്നെ സഞ്ജുവിനും അവസരം നൽകണം. ലക്ഷ്മൺ പറയുന്നു.

മധ്യനിരയിൽ ആധിപത്യം സ്ഥാപിക്കാൻ സഞ്ജുവിന് സാധിക്കുമെന്നാണ് ആരാധകരുടെയും വിലയിരുത്തൽ. ക്രീസിൽ നിലയുറപ്പിക്കാൻ സമയം ലഭിച്ചു കഴിഞ്ഞാൽ അപകടകാരിയായി മാറാൻ സഞ്ജുവിന് കഴിയും. ഇതു തന്നെയാണ് ആരാധകരുടെ വിശ്വാസം. ശനിയാഴ്ച്ചയാണ് ലങ്കയ്ക്കെതിരായ പരമ്പര ആരംഭിക്കുന്നത്. ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാമ്പിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനേത്തുടർന്ന് ഇന്ത്യ-ശ്രീലങ്ക ഏകദിന-ട്വന്റി 20 പരമ്പരകൾ നീട്ടിവച്ചിരുന്നു. ഇന്നലെ ആരംഭിക്കേണ്ടിയിരുന്ന പരമ്പര ശനിയാഴ്ചത്തേക്കാണ് നീട്ടിയത്.

പരമ്പര 17-ന് ആരംഭിച്ച് 27-ന് അവസാനിക്കുന്ന തരത്തിലേക്ക് പുനക്രമീകരിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ഇന്ത്യക്കെതിരേ കളിക്കാനായി നാട്ടിൽ തിരിച്ചെത്തിയ ലങ്കൻ ടീമിന്റെ ക്യാമ്പിൽ ബാറ്റിങ് പരിശീലകൻ ഗ്രാൻഡ് ഫ്‌ളവറിനും ഡേറ്റാ അനലിസ്റ്റ് ജിടി നിരോഷനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഏകദിന മത്സരങ്ങൾ ജൂലൈ 17, 19, 21 എന്നീ തീയതികളിലും ട്വന്റി 20 മത്സരങ്ങൾ ജൂലൈ 24, 25, 27 എന്നീ തീയതികളിലുമാകും നടക്കുക.

🏏❤️👌

Posted by Sanju Samson on Thursday, July 15, 2021
Next Story

Popular Stories