തുടര്‍ച്ചയായ പരാജയങ്ങള്‍; വെടിക്കെട്ടുകള്‍ പിറക്കേണ്ട സഞ്ജുവിന്റെ ബാറ്റിനെന്തുപറ്റി?
സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന്റെ പ്രകടനം ആരാധക പ്രീതി പിടിച്ചുപറ്റി കഴിഞ്ഞു. മുഹമ്മദ് അസ്ഹറുദ്ദീന്, റോബിന് ഉത്തപ്പ, വിഷ്ണു വിനോദ്, ജലജ് സക്സേന തുടങ്ങിയവരുടെ പ്രകടനം ഏറെ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. മുംബൈക്കെതിരായ മത്സരത്തില്‍ അദ്ഭുത പ്രകടനം കാഴ്ച്ചവെച്ച അസഹ്റുദ്ദീനെ തേടി ഐപിഎല്‍ ടീമുകളെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കേരളാ നായകന് സഞ്ജുവിന്റെ പ്രകടനം ആശങ്കകള്‍ സൃഷ്ടിക്കുകയാണ്. ‘പൊരുതാന്‍ വാലറ്റത്ത് പുതിയ പിള്ളേരുണ്ട്’; കംഗാരുക്കളെ വലച്ച താക്കൂറിനും സുന്ദറിനും അഭിനന്ദന പ്രവാഹം ഐപിഎല്ലിന്റെ തുടക്കത്തില്‍ മിന്നും […]

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന്റെ പ്രകടനം ആരാധക പ്രീതി പിടിച്ചുപറ്റി കഴിഞ്ഞു. മുഹമ്മദ് അസ്ഹറുദ്ദീന്, റോബിന് ഉത്തപ്പ, വിഷ്ണു വിനോദ്, ജലജ് സക്സേന തുടങ്ങിയവരുടെ പ്രകടനം ഏറെ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. മുംബൈക്കെതിരായ മത്സരത്തില്‍ അദ്ഭുത പ്രകടനം കാഴ്ച്ചവെച്ച അസഹ്റുദ്ദീനെ തേടി ഐപിഎല്‍ ടീമുകളെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കേരളാ നായകന് സഞ്ജുവിന്റെ പ്രകടനം ആശങ്കകള്‍ സൃഷ്ടിക്കുകയാണ്.
‘പൊരുതാന്‍ വാലറ്റത്ത് പുതിയ പിള്ളേരുണ്ട്’; കംഗാരുക്കളെ വലച്ച താക്കൂറിനും സുന്ദറിനും അഭിനന്ദന പ്രവാഹം
ഐപിഎല്ലിന്റെ തുടക്കത്തില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഓസീസിന്റെ മണ്ണില്‍ തിളങ്ങാന്‍ താരത്തിനായില്ല. പിന്നാലെയാണ് സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. നായകന്റെ റോളില്‍ സഞ്ജു തിളങ്ങുമെന്നായിരുന്നു ആരാധക പ്രതീക്ഷ. പക്ഷേ അതുണ്ടായില്ല. നിലവില്‍ നാല് മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ കേരളം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതില്‍ മൂന്നെണ്ണത്തില്‍ വിജയം സ്വന്തമാക്കി. അവസാന മത്സരത്തില്‍ ആന്ധ്രയോട് തോല്‍വി.
ആന്ധ്രക്കെതിരായ മത്സരത്തില്‍ 7 റണ്‍ മാത്രമാണ് സഞ്ജുവിന് നേടാന്‍ കഴിഞ്ഞത്. ഡല്‍ഹിക്കെതിരെ 10 പന്തില്‍ 16 റണ്‍സ്, മുംബൈക്കെതിരെ 22 റണ്‍സ്. പുതുച്ചേരിക്കെതിരെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താനായത്. 26 പന്തില്‍ 32 റണ്‍സ്. 3 ഫോറുകളും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു പുതുച്ചേരിക്കെതിരായ ഇന്നിംഗ്സ്. പവര്‍ ഹിറ്റുകളില്‍ കൂടുതല്‍ പരിശീലനം നടത്തിയാണ് സഞ്ജു ഐപിഎല്ലിനിറങ്ങിയത്. തയ്യാറെടുപ്പിന്റെ ഫലം മത്സരങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്തു. അനായാസം സിക്സറുകള്‍ നേടാന്‍ സഞ്ജുവിനെ സഹായകമായതും ഈ തയ്യാറെടുപ്പുകളായിരുന്നു.
സയിദ് മുഷ്താഖ് അലി ടി20യില്‍ ഈ പവര്‍ ഹിറ്റുകള്‍ കൂടുതലായി കാണാന്‍ കഴിയുന്നില്ല. സ്ഥിരതയില്ലാത്ത പ്രകടനത്തിന് നേരത്തെ തന്നെ സഞ്ജു പഴി കേട്ടിരുന്നു. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് സഞ്ജു ഫോമിലേക്ക് തിരികെയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ആന്ധ്രക്കെതിരായ പരാജയത്തിന് കാരണം ബാറ്റിംഗ് നിര

കേരളം ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ആന്ധ്ര 18-ാം ഓവറില്‍ മറികടന്നു. 48 റണ്‍സെടുത്ത ഹെബ്ബാറും പുറത്താവാതെ 38 റണ്‍സെടുത്ത നായകന് അമ്പാട്ടി റായിഡുവുമാണ് ആന്ധ്രയുടെ വിജയ ശില്‍പ്പികള്‍. കേരളത്തിന് വേണ്ടി ജലജ് സക്സേന രണ്ടും ശ്രീശാന്ത്, സച്ചിന് ബേബി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ടോസ് നേടിയ ആന്ധ്ര കേരളത്തിന് ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ കേരളാ വിജയശില്‍പ്പി റോബിന് ഉത്തപ്പയും സൂപ്പര്‍ താരം മുഹമ്മദ് അസ്ഹറുദ്ദീനും നേരത്തെ മടങ്ങി. സഞ്ജു (14 പന്തില്‍ 7 റണ്‍സ്) കൂടി കൂടാരം കയറിയതോടെ കേരളം ബാറ്റിംഗ് തകര്‍ച്ച ഉറപ്പിച്ചിച്ചു. എന്നാല്‍ സച്ചിന് ബേബിയും(34 പന്തില്‍ 51), ജസജ് സക്സേനയും(34 പന്തില്‍ 27) നടത്തിയ ചെറുത്ത് നില്‍പ്പ് ടീമിന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.

മൂന്ന് മത്സരങ്ങളില്‍ ബാറ്റിംഗ് നിര ടീമിനെ രക്ഷിച്ചപ്പോള്‍ ഇത്തവണ പൂര്‍ണമായും പരാജയപ്പെട്ടു. മുന്‍നിര ബാറ്റ്സ്മാന്മാരുടെ സ്ഥിരത ഇനിയുള്ള മത്സരങ്ങളില്‍ നിര്‍ണായകമാണ്. അടുത്ത മത്സരത്തില്‍ ശക്തരായ ഹരിയാനയാണ് കേരളത്തിന്റെ എതിരാളികള്‍.