IPL 2021

‘കൊച്ചു പയ്യനായി തുടങ്ങി, ഇന്ന് നായകന്റെ റോളില്‍’; രാജസ്ഥാന്‍ റോയല്‍സിന്റെ സ്വന്തം സഞ്ജു സാംസണ്‍

2013ലാണ് സഞ്ജു സാംസണ്‍ എന്ന കൊച്ചു പയ്യന്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളത്തിലിറങ്ങുന്നത്. ആദ്യ സീസണില്‍ മെച്ചപ്പെട്ട പ്രകടനം എന്നല്ലാതെ വാര്‍ത്തയിലിടം നേടാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. 206 റണ്‍സാണ് ആദ്യ സീസണിലെ 11 മത്സരങ്ങളില്‍ നിന്ന് നേടാന്‍ കഴിഞ്ഞത്. 63 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ 2014ല്‍ പ്രകടനം മെച്ചപ്പെടുത്തി. 2 അര്‍ധ സെഞ്ച്വറികളോടെ 13 മത്സരങ്ങളില്‍ നിന്ന് 339 റണ്‍സ്.

From 👦🏻 to ©️.It's been some journey, Sanju Samson. 💪#HallaBol | #RoyalsFamily | 📷 – BCCI

Posted by Rajasthan Royals on Thursday, January 21, 2021

2015ല്‍ പതനം ഐപിഎല്ലിലെ ഏറ്റവും മോശപ്പെട്ട പ്രകടനമാണ് അന്ന് സഞ്ജു പുറത്തെടുത്തത്. 14 മത്സരങ്ങളില്‍ നിന്ന് 204 റണ്‍സ് മാത്രമെ നേടാനായുള്ളു. 2018ലാണ് പ്രതിഭയെ വിളിച്ചോതുന്ന വെടിക്കെട്ട് ബാറ്റിംഗ് സഞ്ജു പുറത്തെടുത്തത്. 441 റണ്‍സാണ് ആ സീസണില്‍ താരം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 2019ല്‍ സെഞ്ച്വറി പ്രകടനം ആവര്‍ത്തിച്ചു. എന്നാല്‍ 342 റണ്‍സ് മാത്രമെ അന്ന് നേടാനായുള്ളു.

കഴിഞ്ഞ സീസണിന് മുന്‍പ് വലിയ തയ്യാറെടുപ്പുകളാണ് താരം നടത്തിയത്. കുറ്റനടികളില്‍ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണിന്റെ തുടക്കത്തില്‍ മിന്നും പ്രകടനം നടത്താനും താരത്തിന് സാധിച്ചു. 4 മത്സരങ്ങളില്‍ നിന്ന് 3 അര്‍ധസെഞ്ച്വറികളുമായി 375 റണ്‍സാണ് സഞ്ജു നേടിയത്. 85 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 2019ലെ സെഞ്ച്വറി നേട്ടം ആവര്‍ത്തിക്കാന്‍ ഇത്തവണ കഴിഞ്ഞില്ല.

A new chapter begins. 🚨Say hello to your Royals captain.#SkipperSanju | #HallaBol | #IPL2021 | #IPLRetention | Sanju Samson

Posted by Rajasthan Royals on Wednesday, January 20, 2021

26 സിക്സറുകളാണ് സഞ്ജു ഇത്തവണ ഗ്യാലറിയിലേക്ക് പായിച്ചത്. 158.89 ശരാശറി സ്ട്രൈക് റേറ്റ്. സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചവരുടെ പട്ടികയില്‍ 16ാം സ്ഥാനത്താണ് സഞ്ജു. റോയല്‍സിന്റെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു ഇത്.

ടീം കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുന്നതോടെ സഞ്ജുവിന്റെ പ്രകടനവും മെച്ചപ്പെടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ലോകോത്തര താരങ്ങളിലിരുന്ന കസേരയില്‍ ആദ്യ മലയാളിയെത്തുമ്പോള്‍ കേരളത്തിന്റെയും പ്രതീക്ഷകളേറെയാണ്.

Latest News